പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​എൻ‌എസ്‌ജി സ്ഥാപകദിനത്തിൽ എൻ‌എസ്‌ജി ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 16 OCT 2025 9:09PM by PIB Thiruvananthpuram

എൻ‌എസ്‌ജി സ്ഥാപകദിനത്തിൽ എൻ‌എസ്‌ജി ഉദ്യോഗസ്ഥരുടെ സമാനതകളില്ലാത്ത ധീരതയെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. “ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും എൻ‌എസ്‌ജി നിർണായക പങ്കുവഹിച്ചിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ദേശീയ സുരക്ഷാസേനയുടെ (National Security Guard - NSG) സ്ഥാപകദിനത്തിൽ, എല്ലാ എൻ‌എസ്‌ജി ഉദ്യോഗസ്ഥർക്കും ഞാൻ ആശംസകൾ നേരുന്നു. സമാനതകളില്ലാത്ത ധീരതയാലും അർപ്പണബോധത്താലും ​സേന അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും നിർണായക പങ്കാണ് എൻ‌എസ്‌ജി വഹിച്ചിള്ളത്.”

@nsgblackcats

****

SK

 

 


(Release ID: 2180176) Visitor Counter : 10