പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന കൃഷി പരിപാടിയ്ക്കിടെ കർഷകരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ

Posted On: 12 OCT 2025 6:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി - റാം-റാം!

കർഷകൻ - റാം-റാം! ഞാൻ ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നാണ്. കാബൂളി കടല (വെള്ളക്കടല) കൃഷി ചെയ്താണ് ഞാൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

പ്രധാനമന്ത്രി - എത്ര വർഷം മുമ്പ് നിങ്ങൾ ഇത് ആരംഭിച്ചു?

കർഷകൻ - ഇപ്പോൾ നാല് വർഷമായി. കാബൂളി കടല കൃഷിയിൽ  നിന്ന് എനിക്ക് ഏക്കറിന് ഏകദേശം 10 ക്വിന്റൽ വിളവ് ലഭിക്കുന്നു.

പ്രധാനമന്ത്രി - പയർവർഗ്ഗങ്ങൾ പോലെ ഇടവിളയായി കൃഷി ചെയ്യുന്ന ചില വിളകളുണ്ടല്ലോ... 

കർഷകൻ - അതെ.

പ്രധാനമന്ത്രി - അങ്ങനെയെങ്കിൽ , നിങ്ങൾക്ക് അധിക വരുമാനം ലഭിക്കും,എന്നാൽ  കുറച്ചുകൂടി പരിശ്രമം ആവശ്യമാണ് താനും,അല്ലേ?   ഇത് കാണുമ്പോൾ,സ്വന്തം  ഭൂമി വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന  തോന്നലിൽ മറ്റ് കർഷകർക്കും പയർവർഗ്ഗങ്ങളിലേക്ക് നീങ്ങാനുള്ള പ്രോത്സാഹനമാകില്ലേ?  

കർഷകൻ - അതെ, തീർച്ചയായും. അതാണ് ഞങ്ങൾ ചിന്തിക്കുന്നത്. കടല പോലുള്ള പയർവർഗ്ഗങ്ങൾ കൃഷി ചെയ്താൽ നമുക്ക് ആ വിള ലഭിക്കുക മാത്രമല്ല, അടുത്ത വിളയ്ക്കും ഗുണം ലഭിക്കുമെന്ന് ഞാൻ മറ്റ് കർഷകരോട് പറയുന്നു. കടലയും മറ്റ് പയർവർഗ്ഗ വിളകളും മണ്ണിൽ നൈട്രജൻ നിക്ഷേപിക്കുന്നു , ഇത് അടുത്ത വിളവിനെ സമ്പുഷ്ടമാക്കുന്നു.

കർഷകൻ - എന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഞാൻ പ്രധാനമന്ത്രിയെ കാണുന്നത്. അദ്ദേഹം വളരെ നല്ല പ്രധാനമന്ത്രിയാണ്, കർഷകരുമായും സാധാരണക്കാരുമായും ഒരുപോലെ ആഴത്തിലുള്ള ബന്ധമുണ്ട് അദ്ദേഹത്തിന്. 

കർഷകൻ - എനിക്ക് കർഷക ഉൽ‌പാദക സംഘടനയുമായും (FPO) ബന്ധമുണ്ട്. തൊഴിൽപരമായി ഞാൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്, പക്ഷേ ഞാൻ പയർവർഗ്ഗങ്ങളുടെ  കൃഷിയും  ചെയ്യുന്നു. ഞങ്ങളുടെ കുടുംബത്തിന് 16 ബിഗാ ഭൂമിയുണ്ട്, അവിടെ ഞാൻ കടല വളർത്തുന്നു. ഗ്രാമത്തിൽ 20 സ്ത്രീകൾ വീതമുള്ള ഗ്രൂപ്പുകളും ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ചന-ലഹ്സുൻ-പപ്പഡ് പോലുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നു. നമ്മുടെ... (ഓഡിയോ വ്യക്തമല്ല)... അതിൽ വെളുത്തുള്ളി ഉള്ളതിനാൽ...

പ്രധാനമന്ത്രി - ഓ, അപ്പോൾ നിങ്ങൾ അവിടെ തന്നെ  ഉൽപ്പന്ന നിർമ്മാണവും  നടത്തുന്നുണ്ടോ?

കർഷകൻ - അതെ, അതെ, അതെ.

പ്രധാനമന്ത്രി - നിങ്ങളുടെ ഉൽപ്പന്നത്തിന് ഒരു ബ്രാൻഡ് നെയിം(ഉത്പന്നത്തെ തിരിച്ചറിയുന്നതിനുള്ള സവിശേഷ നാമം)  നൽകിയിട്ടുണ്ടോ?

കർഷകൻ - അതെ, ഞങ്ങളുടെ ഗ്രാമത്തിന്റെ പേര് ദുഗാരി, അതിനാൽ ഞങ്ങൾ അതിനെ ദുഗാരി വാലെ എന്നാണ് ബ്രാൻഡ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി - എനിക്ക് മനസ്സിലായി.

കർഷകൻ - അതെ, ചന-ലഹ്സുൻ-പാപഡ്, ദുഗാരി വാലെ ചന-ലഹ്സുൻ-പാപഡ് എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്നു.

പ്രധാനമന്ത്രി - ആളുകൾ അവ വാങ്ങാറുണ്ടോ?

കർഷകൻ - അതെ, സർ. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് പോർട്ടലായ ജിഇഎമ്മിൽ ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർ അവിടെ നിന്നാണ് വാങ്ങുന്നത്.

പ്രധാനമന്ത്രി - അപ്പോൾ, ഇത് രാജസ്ഥാനിലുടനീളം അറിയപ്പെടുന്നുണ്ടോ?

കർഷകൻ - സർ, ഇത് ഇന്ത്യയിലുടനീളം വിൽക്കപ്പെടുന്നു.

പ്രധാനമന്ത്രി - ശരിക്കും?

കർഷകൻ - അതെ.

പ്രധാനമന്ത്രി - സമാനമായ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന മറ്റാരെങ്കിലും ഉണ്ടോ?

കർഷകൻ - അതെ, മറ്റുള്ളവരുമുണ്ട്. പക്ഷേ അവ പ്രധാനമായും സ്ത്രീകളാണ് നിർമ്മിക്കുന്നത്.

പ്രധാനമന്ത്രി - അപ്പോൾ എല്ലാവർക്കും രുചിച്ച് നോക്കാൻ  നിങ്ങൾ കുറച്ച് കൊണ്ടുവരേണ്ടിവരും!

കർഷകൻ - തീർച്ചയായും, സർ, തീർച്ചയായും!

കർഷകൻ - പ്രധാനമന്ത്രിയെ എങ്ങനെ കാണുമെന്ന് ചിന്തിച്ചപ്പോൾ ഞങ്ങൾക്ക് രോമാഞ്ചം തോന്നി. അദ്ദേഹം എത്തിയപ്പോൾ, അദ്ദേഹത്തിന്റെ പ്രഭാവലയം കണ്ട് ഞങ്ങൾ നിശബ്ദരായി. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു.

കർഷകൻ - 2013–14 മുതൽ ഞാൻ പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നു. ഞാൻ ഒരു ഏക്കറിൽ തുടങ്ങി ക്രമേണ 13–14 ഏക്കർ കടലകൃഷി യിലേക്ക് വികസിപ്പിച്ചു.

പ്രധാനമന്ത്രി - അതെ. അപ്പോൾ, മുമ്പ് നിങ്ങൾ ഒരു ഏക്കറിൽ കടലയും  മറ്റ് സ്ഥലത്ത്  മറ്റ് വിളകളും വളർത്തിയിട്ടുണ്ടോ?

കർഷകൻ - അതെ, സർ.

പ്രധാനമന്ത്രി - പതുക്കെ, നിങ്ങൾ വിസ്തീർണ്ണം വർദ്ധിപ്പിച്ചോ?

കർഷകൻ - അതെ, ഞാൻ അത് ഏകദേശം 13–14 ഏക്കറിലേക്ക് വികസിപ്പിച്ചു,...

പ്രധാനമന്ത്രി - ഇത് നിങ്ങളുടെ വരുമാനത്തെ എങ്ങനെ ബാധിച്ചു?

കർഷകൻ - ഞാൻ ഉയർന്ന നിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുത്തതിനാൽ എന്റെ വരുമാനം മെച്ചപ്പെട്ടു, ഉൽപ്പാദനക്ഷമത വർഷം തോറും വർദ്ധിച്ചുകൊണ്ടിരുന്നു.

പ്രധാനമന്ത്രി - സസ്യാഹാരികൾക്ക്, പയർവർഗ്ഗങ്ങൾ പ്രോട്ടീന്റെ പ്രധാന ഉറവിടമാണ്, അല്ലേ?

കർഷകൻ - അതെ, സർ.

പ്രധാനമന്ത്രി - അപ്പോൾ, നിങ്ങൾ പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ, അത് നിങ്ങളുടെ സ്വന്തം പോക്കറ്റ് നിറയ്ക്കുക മാത്രമല്ല; നിങ്ങൾ സമൂഹത്തിന് വലിയ സംഭാവന നൽകുകയും ചെയ്യുന്നു.എന്താ ശരിയല്ലേ? 

കർഷകൻ - ശരിയാണ്.

പ്രധാനമന്ത്രി - ഇക്കാലത്ത്, നമ്മുടെ കൃഷിയിടങ്ങൾ ചെറുതാണ്;കൈവശമുള്ളതും ഛിന്നഭിന്നമാണ്. അതുകൊണ്ടാണ്, ആരെങ്കിലും ഒരു പരീക്ഷണം നടത്തുമ്പോൾ, അയാൾക്ക് പലപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെടുന്നത്. എന്നാൽ ഒന്ന്  സങ്കൽപ്പിക്കുക, 200 കർഷകർ ഒത്തുചേർന്നാൽ...

കർഷകൻ - അതെ.

പ്രധാനമന്ത്രി - ... 400 അല്ലെങ്കിൽ 500 ബിഗാ ഭൂമി ഉള്ള  200 പേരും ഒരുമിച്ച് തിരഞ്ഞെടുത്ത ഒന്നോ രണ്ടോ വിളകൾ വളർത്തി നന്നായി വിപണനം ചെയ്യുമെന്ന് തീരുമാനിക്കുക - അത് കർഷകർക്ക് കൂടുതൽ പ്രയോജനം ചെയ്യുമോ?

കർഷകൻ - തീർച്ചയായും, സർ. കാബൂളി ചനയ്ക്കായി(വെള്ളക്കടല യ്ക്കായി)ഏകദേശം 1,200 ഏക്കറിൽ ഞങ്ങൾ സമ്പുഷ്ട  കൃഷി ചെയ്യുന്നു. കർഷകർക്ക് മുമ്പത്തേക്കാൾ മികച്ച വരുമാനം ലഭിക്കുന്നു.

പ്രധാനമന്ത്രി - അപ്പോൾ, എല്ലാ കർഷകരും ഇപ്പോൾ അതിന് സമ്മതിച്ചു, അത് നിങ്ങളുടെ അധ്വാനവും കുറച്ചിരിക്കണം?

കർഷകൻ - അതെ, കാരണം ഞങ്ങൾ അത്തരമൊരു സംവിധാനം ഒരുക്കിയിട്ടുണ്ട് .

കർഷകൻ - ഞാൻ ബീഡ് ജില്ലയിൽ നിന്നാണ്.

പ്രധാനമന്ത്രി - എവിടെ നിന്നാണ്? ബീഡ് ജില്ല. അവിടെ മിക്കസമയത്തും  ജലക്ഷാമം ഉണ്ടാകാറുണ്ട്, അല്ലേ?

കർഷകൻ - അതുകൊണ്ടാണ് സർ, ധൻ-ധാന്യ പദ്ധതി ആരംഭിച്ചതിന് ഞാൻ താങ്കളോട് വളരെയധികം നന്ദി പറയാൻ ആഗ്രഹിക്കുന്നത്.

പ്രധാനമന്ത്രി - നന്ദി. ബജ്‌റ, ജോവർ (സോർഗം) തുടങ്ങിയ നമ്മുടെ പരമ്പരാഗത ധാന്യങ്ങളായ തിനകളെ എല്ലായിടത്തും ഞങ്ങൾ പ്രോത്സാഹിപ്പിച്ചതുപോലെ, അവയ്ക്ക് ഇപ്പോൾ വലിയ ആഗോള വിപണികളുണ്ട്. ജലക്ഷാമമുള്ള ഭൂമിയിൽ പോലും കർഷകർക്ക് നല്ല ജീവിതമാർഗ്ഗം ലഭിക്കും .

കർഷകൻ - അതെ, തിന കാരണം.

പ്രധാനമന്ത്രി - നിങ്ങൾ തിനയും കൃഷി ചെയ്യാറുണ്ടോ?

കർഷകൻ - അതെ, എനിക്കും അറിയാം.

പ്രധാനമന്ത്രി - നിങ്ങൾ ഏതൊക്കെ ഇനങ്ങളാണ് വളർത്തുന്നത്?

കർഷകൻ - ബജ്‌റ, ജോവർ, ഭൂന ചന എന്നിവ.

പ്രധാനമന്ത്രി - അപ്പോൾ, ആളുകൾ ഇപ്പോഴും അവ ഉപയോഗിക്കുന്നു,ശരിയല്ലേ ?

കർഷകൻ - അതെ, അവർ കഴിക്കുന്നു, എല്ലാവരും കഴിക്കുന്നു.

പ്രധാനമന്ത്രി - അത് നല്ലതാണ്.

കർഷകൻ - അതുപോലെ , ഞങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമ്പോൾ, അവരിൽ ചിലർ  ബോംബെയിലാണ്.

കർഷകൻ - അദ്ദേഹത്തോട് സംസാരിച്ചതിന് ശേഷം, പ്രധാനമന്ത്രിയെ കാണുന്നതായി തോന്നിയില്ല; സ്വന്തം കുടുംബത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് പോലെയാണ് തോന്നിയത് .

കർഷകൻ - എന്റെ പ്രദേശത്ത്, ഞാൻ അർഹർ കൃഷി ചെയ്യുന്നു. ഇതിൽ താൽപ്പര്യം കാണിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. ഇത് കർഷകർക്ക് ഗുണം ചെയ്യും, കൂടാതെ ഒരു നല്ല ബിസിനസ്സ് അവസരവും നൽകും.

കർഷകൻ - ഞാൻ ഒരു സ്വയം സഹായ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്ത്രീയാണ്. 2023 ൽ ഞാൻ ഗ്രൂപ്പിൽ ചേർന്നു, എന്റെ അഞ്ച് ബിഗാ ഭൂമിയിൽ ചെറുപയർ  കൃഷി ചെയ്യാൻ തുടങ്ങി. സർ, താങ്കളുടെ പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതി ഞങ്ങൾക്ക് ശരിക്കും ഒരു അനുഗ്രഹമാണ്. പ്രതിവർഷം ഞങ്ങൾക്ക് ലഭിക്കുന്ന ₹6,000 വളരെയധികം സഹായിക്കുന്നു - വിത്തുകൾ വാങ്ങുന്നതിനും, ഭൂമി ഉഴുതുമറിക്കുന്നതിനും, മറ്റ് കാർഷിക ആവശ്യങ്ങൾക്കും. ഇത് ഞങ്ങൾക്ക് ഒരു വലിയ പിന്തുണയാണ്.

പ്രധാനമന്ത്രി - രാസവളങ്ങളുടെ ഉപയോഗം ക്രമേണ കുറയ്ക്കാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ?

കർഷകൻ - അതെ, സ്ത്രീകൾ...

പ്രധാനമന്ത്രി - കാരണം നമ്മൾ ഓർക്കണം, ഭൂമി നമ്മുടെ അമ്മയാണ്. നമ്മൾ അമ്മയ്ക്ക് അത്തരം രാസവസ്തുക്കൾ നൽകുന്നത് തുടർന്നാൽ, അവർ എത്ര കാലം അതിജീവിക്കും?

കർഷകൻ - അത് ശരിയാണ്, സർ.

പ്രധാനമന്ത്രി - കർഷകർ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടോ?

കർഷകൻ - അതെ, അവർ ചർച്ച ചെയ്യുന്നു.

പ്രധാനമന്ത്രി - തരിശുഭൂമിയല്ല, ഫലഭൂയിഷ്ഠമായ മണ്ണാണ് തങ്ങളുടെ കുട്ടികൾക്കായി വിട്ടുകൊടുക്കേണ്ടതെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായി അതിനെ ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കും. കർഷകർക്ക് ഇതിൽ സഹായിക്കാനാകും. ഉദാഹരണത്തിന്, ഒരാൾക്ക് നാല് ബിഗാ ഭൂമി സ്വന്തമായുണ്ടെങ്കിൽ...

കർഷകൻ - അതെ.

പ്രധാനമന്ത്രി - ...നിങ്ങൾ അദ്ദേഹത്തോട് പ്രകൃതി കൃഷിയിലേക്ക് പൂർണ്ണമായും മാറാൻ പറഞ്ഞാൽ, അദ്ദേഹം ഭയപ്പെടും.

കർഷകൻ - അതെ, അദ്ദേഹം ധൈര്യപ്പെടില്ല.

പ്രധാനമന്ത്രി - "ഞാൻ പട്ടിണി കിടക്കും" എന്നായിരിക്കും  അദ്ദേഹം വിചാരിക്കുക . അതിനാൽ, പകരം, അദ്ദേഹത്തോട് പറയുക - ഞങ്ങളുടെ വാക്കുകൾ അന്ധമായി കേൾക്കരുത്... നിങ്ങളുടെ ഭൂമി നാല് ഭാഗങ്ങളായി വിഭജിക്കുക. ഒരു ബിഗായിൽ ഞങ്ങളുടെ രീതി പരീക്ഷിക്കുക; മറ്റ് മൂന്നിൽ നിങ്ങളുടെ പതിവ് രീതി തുടരുക എന്ന്.... 

കർഷകൻ - ശരി.

പ്രധാനമന്ത്രി - രണ്ട് വർഷം ഞങ്ങളോടൊപ്പം പ്രവർത്തിക്കുക. വിജയം കണ്ടുകഴിഞ്ഞാൽ, അദ്ദേഹം ഒരു ബിഗായിൽ നിന്ന് ഒന്നരയിലേക്കും പിന്നീട് രണ്ടിലേക്കും അങ്ങനെയും വികസിക്കും. അങ്ങനെയാണ് ആത്മവിശ്വാസം വളരുന്നത്. നാല് ബിഗാകളെയും ഒരേസമയം മാറ്റാൻ  അദ്ദേഹത്തോട് ആവശ്യപ്പെട്ടാൽ, അദ്ദേഹം സമ്മതിക്കില്ല - അദ്ദേഹം തന്റെ ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന് ഭയപ്പെടും.

കർഷകൻ – ഞാൻ കടല, പയർ, ഗ്വാർ എന്നിവ വളർത്തുന്നു. എനിക്ക് രണ്ട് ഏക്കർ ഭൂമി മാത്രമേ ഉള്ളൂവെങ്കിലും, ഞാൻ ചെറുകിട കൃഷി ക്രമേണ കൈകാര്യം ചെയ്യുന്നു.

പ്രധാനമന്ത്രി –  നോക്കൂ, രണ്ട് ഏക്കർ ഭൂമിയുള്ള ഒരു കർഷകന് പോലും അത്ഭുതങ്ങൾ ചെയ്യാൻ കഴിയും.മനസ്സിലായോ?  

കർഷകൻ – അതെ, കുറച്ചുകൂടെ...

പ്രധാനമന്ത്രി – ഭൂമി ചെറുതായിരിക്കാം, പക്ഷേ കർഷകന്റെ മനസ്സ് വിശാലമാണ്, ധൈര്യവും ദൃഢനിശ്ചയവും നിറഞ്ഞതാണ്.

കർഷകൻ – അതെ, സർ.

പ്രധാനമന്ത്രി - നിങ്ങളുടെ വയലുകൾക്ക് ചുറ്റും വേലി കെട്ടുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി, അയൽക്കാരനും ഒരു വേലി കെട്ടുന്നു, രണ്ടിനുമിടയിൽ, കുറച്ച് ഭൂമി പാഴാകും. എന്നാൽ ഇരുവശത്തും സോളാർ പാനലുകൾ സ്ഥാപിച്ചാൽ - നിങ്ങളുടേത് ഒരു വശത്തേക്കും , അയാളുടേത്  മറ്റൊരു വശത്തേക്കും ചരിച്ചാൽ- നിങ്ങൾക്ക് രണ്ടുപേർക്കും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കാനും മിച്ചമുള്ളത് വിൽക്കാനും കഴിയും.

കർഷകൻ - അതൊരു അത്ഭുതകരമായ ആശയമാണ്, സർ. അത് സാധ്യമാണ്...

പ്രധാനമന്ത്രി - അതെ, നമ്മൾ നീങ്ങേണ്ട ദിശ അതാണ്. സർക്കാർ ഇപ്പോൾ ഇതിനുള്ള ഫണ്ട് നൽകുന്നു.

കർഷകൻ - ആളുകൾ ഇത് ഏറ്റെടുക്കുകയും നല്ല നേട്ടങ്ങൾ നേടുകയും ചെയ്യുന്നു, സർ.

പ്രധാനമന്ത്രി - മറ്റൊരു കാര്യം - മഴവെള്ളം ഭൂമിക്കടിയിൽ ഇറങ്ങാൻ അനുവദിക്കുന്ന റീചാർജ് കിണറുകളും നമ്മൾ പ്രോത്സാഹിപ്പിക്കണം. അത് ജലവിതാനം ഉയർത്തുകയും എല്ലാവർക്കും പ്രയോജനം ചെയ്യുകയും ചെയ്യുന്നു.

കർഷകൻ - അതെ, തീർച്ചയായും.

പ്രധാനമന്ത്രി - നിങ്ങളുമായി സംസാരിക്കുന്നത് വളരെ മികച്ചതായിരുന്നു. നിങ്ങൾ പുതിയ രീതികൾ പരീക്ഷിക്കുന്ന ധീരരും കഠിനാധ്വാനികളുമായ കർഷകരാണ് - അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. പലപ്പോഴും ആളുകൾ പറയും, "എന്റെ അച്ഛൻ ഇത് ചെയ്തു, എന്റെ അമ്മാവൻ ഇത് ചെയ്തു, അതിനാൽ ഞാനും അങ്ങനെ തന്നെ ചെയ്യും." പക്ഷേ, ആ മനോഭാവത്തിനപ്പുറത്തേക്ക് നീങ്ങാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കർഷകൻ – മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് നന്ദി, ഞങ്ങൾക്ക് 50% സബ്‌സിഡി ലഭിച്ചു. മുമ്പ്, എനിക്ക് കുറച്ച് പശുക്കളുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് 250-ലധികം ഗിർ പശുക്കൾ ഉണ്ട്. 2010-ൽ, ഞാൻ ഒരു ഹോട്ടലിൽ റൂം ബോയ് ആയി ജോലി ചെയ്തിരുന്നു. ഇന്ന്, എനിക്ക് കോടിക്കണക്കിന് വിലയുള്ള ഒരു ഗോശാലയുണ്ട്. കേന്ദ്ര സർക്കാർ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി – റൂം ബോയ് എന്ന നിലയിൽ നിന്ന് നിങ്ങൾ എങ്ങനെയാണ് ഈ സ്ഥാനത്തേക്ക് എത്തിയത്?

കർഷകൻ – ഇത് ഗവൺമെൻ്റിൻ്റെ സംരംഭങ്ങൾ മൂലമാണ് സർ.

പ്രധാനമന്ത്രി – ഇത്രയധികം പശുക്കളുള്ളതിനാൽ, അവയെല്ലാം നിങ്ങൾ  തന്നെ പരിപാലിക്കുകയാണോ അതോ അവയിൽ കുറച്ച്  മറ്റുള്ളവർക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടോ?

കർഷകൻ – ജൈവകൃഷി ചെയ്യുന്നതും ദാരിദ്ര്യത്തിൽ ജീവിക്കുന്നതുമായ ഒരു ആദിവാസി സ്ത്രീക്ക് ഞാൻ കന്നുകുട്ടികൾ ഉൾപ്പെടെ 63 പശുക്കളെ സമ്മാനമായി നൽകി.

പ്രധാനമന്ത്രി – എനിക്ക് മനസ്സിലായി. ഞാൻ കാശിയുടെ എംപിയാണ്. അവിടെയും സമാനമായ ഒരു പരീക്ഷണം നടത്തി: ആദ്യത്തെ കാളക്കുട്ടിയെ എനിക്ക് തിരികെ നൽകണമെന്ന വ്യവസ്ഥയിൽ ഏകദേശം 100 കുടുംബങ്ങൾക്ക് ഞാൻ ഗിർ പശുക്കളെ വിതരണം ചെയ്തു. പിന്നീട് ഞാൻ അത് മറ്റൊരു കുടുംബത്തിന് നൽകി.

കർഷകൻ - 2020 ൽ, ആഗോള ലോക്ക്ഡൗൺ സമയത്ത്, ഞാൻ കൂടുതൽ  അന്വേഷിച്ചതിനെ തുടർന്ന് ഹരിദ്വാറിലെ വകുപ്പ് സന്ദർശിച്ചു, അവിടെ വെച്ച് പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദാ യോജനയെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അത് ജീവിതത്തെ മാറ്റിമറിക്കുന്നതായി തോന്നി. ഈ പദ്ധതിയിൽ നിന്നുള്ള സബ്‌സിഡികൾക്കും സഹായത്തിനും നന്ദി, എനിക്ക് കാര്യമായ പിന്തുണ ലഭിച്ചു.

പ്രധാനമന്ത്രി - നിങ്ങൾ എത്ര പേർക്ക് ജോലി നൽകുന്നു?

കർഷകൻ - ഉത്തരാഖണ്ഡിലെ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 25 യുവാക്കൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നു, സർ. അവർ ഇവിടെ ധാരാളം കാര്യങ്ങൾ പഠിക്കുന്നു.

പ്രധാനമന്ത്രി - കൊള്ളാം..വളരെ നല്ലത് 

കർഷകൻ - ചിലർ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോയി അവരുടെ കഴിവുകൾ സ്വതന്ത്രമായി പ്രയോഗിക്കുന്നു.

കർഷകൻ - ഞാൻ അലങ്കാര മത്സ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രധാനമന്ത്രി - ആഹ്, അക്വാകൾച്ചർ.

കർഷകൻ - ഞാൻ ആദ്യമായി ഇത് ഉത്തർപ്രദേശിലാണ് ആരംഭിച്ചത്, സർ.

പ്രധാനമന്ത്രി - അതെ, നിങ്ങൾ അത് എങ്ങനെ ചെയ്തു? നിങ്ങൾക്ക് എവിടെ നിന്നാണ് പരിശീലനം ലഭിച്ചത്?

കർഷകൻ - സർ, എനിക്ക് പിഎച്ച്ഡി ഉണ്ട്, എന്റെ വിഷയം ഈ മേഖലയായിരുന്നു. ഒരു തൊഴിലന്വേഷകനല്ല, ഒരു തൊഴിൽ ദാതാവാകാൻ ഞാൻ തീരുമാനിച്ചു. അതുകൊണ്ടാണ് ഞാൻ ഈ സംരംഭം ആരംഭിച്ചത് (സ്ഥലം വ്യക്തമല്ല).

പ്രധാനമന്ത്രി - അക്വാകൾച്ചറിന് ലോകമെമ്പാടും വലിയ സാധ്യതകളുണ്ട്.

കർഷകൻ - അതെ, തീർച്ചയായും.

പ്രധാനമന്ത്രി - ഭാരതത്തിന് ഈ മേഖലയിൽ പ്രത്യേക നേട്ടങ്ങളുണ്ട്. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയ വിപണി അവസരങ്ങൾ തുറക്കുന്നു.

കർഷകൻ - പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന സ്റ്റാർട്ടപ്പ് കർഷകർക്ക് ഒരു വലിയ പ്രതീക്ഷയാണ്.

കർഷകൻ - ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാൽ രാജ്യം അഭിവൃദ്ധിപ്പെടുമെന്ന താങ്കളുടെ  ദർശനം എനിക്ക് പ്രചോദനം നൽകി. സരൈകേലയിൽ, ഞാൻ 125 ദരിദ്ര ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് അവിടെ സംയോജിത കൃഷി ആരംഭിച്ചു.

പ്രധാനമന്ത്രി - നിങ്ങളുടെ വിദ്യാഭ്യാസം നിങ്ങളെ ഇതിന് സജ്ജമാക്കിയിരുന്നോ, അതോ നിങ്ങൾ ഓൺ-സൈറ്റ് പരിശീലനം നേടിയിരുന്നോ?

കർഷകൻ - സർ, താങ്കളാണ് എന്റെ മാതൃക.

പ്രധാനമന്ത്രി - ഓ, ശരിക്കും?

കർഷകൻ - തൊഴിലന്വേഷകരല്ല, തൊഴിൽ ദാതാക്കളാകാൻ താങ്കൾ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ, ടാറ്റ സ്റ്റീൽ അതിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നു - എന്റെ ഉൽപ്പന്നങ്ങളും ടാറ്റ സ്റ്റീൽ വിൽക്കുന്നു.

പ്രധാനമന്ത്രി - അത്ഭുതകരം.

കർഷകൻ - സർ, താങ്കൾ  എന്റെ വഴികാട്ടിയും പ്രചോദനവുമായിരുന്നു.താങ്കളിൽ നിന്നുള്ള ചെറിയ ഉപദേശങ്ങളും ഇടപെടലുകളും എന്റെ ജീവിതത്തെ തുടർച്ചയായി മാറ്റിമറിച്ചു.

കർഷകൻ - ഞാൻ സഖി സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ യാത്ര 20 സ്ത്രീകളുമായി ആരംഭിച്ചു, ഇപ്പോൾ 90,000 സ്ത്രീകൾ ജോലി ചെയ്യുന്നു.

പ്രധാനമന്ത്രി - 90,000 !

കർഷകൻ - അതെ, സർ. ഈ സ്ത്രീകൾ പാൽ വിൽക്കുന്നതിലൂടെ നല്ല വരുമാനം നേടുന്നു, ഇതുവരെ 14,000-ത്തിലധികം ലഖ്പതി  ദീദികളെ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി - അത് അത്ഭുതകരമാണ്!

കർഷകൻ - എനിക്ക് ഇവിടെ മികച്ച മത്സ്യബന്ധന പ്രവർത്തനങ്ങളും ഉണ്ട്.

പ്രധാനമന്ത്രി - അതെയോ.. .

കർഷകൻ - താങ്കളുടെ  PMMSY പദ്ധതിക്ക് നന്ദി, ഞങ്ങൾക്ക് ഐസ് പ്ലാനിംഗും ശരിയായ അക്വാകൾച്ചർ മാനേജ്മെന്റും നടപ്പിലാക്കാൻ കഴിഞ്ഞു.

പ്രധാനമന്ത്രി - നിങ്ങളുമായി എത്രപേർ പ്രവർത്തിക്കുന്നു?

കർഷകൻ - ഏകദേശം 100 പേർ.

പ്രധാനമന്ത്രി - സമാനമായ സംരംഭങ്ങളുള്ള മറ്റുള്ളവർ ഉണ്ടോ?

കർഷകൻ - അതെ, സർ. മറ്റൊരു സംഘം അടുത്തിടെ ആൻഡമാനിൽ നിന്ന് എത്തി. മുമ്പ്, ഞങ്ങൾക്ക് അവരെ ശരിയായി ബന്ധപ്പെടാൻ കഴിഞ്ഞില്ല, പക്ഷേ PMMSY പദ്ധതിക്ക് നന്ദി, ബോർഡ് പ്രവർത്തനക്ഷമമാണ്, ഐസ് വിതരണവും ലഭ്യമാണ്. മത്സ്യം സൂക്ഷിക്കുന്നതിനുള്ള സ്ഥലവുമുണ്ട്.

പ്രധാനമന്ത്രി - ഓ, നല്ല കാര്യം 

കർഷകൻ - ഞാൻ കശ്മീരിൽ നിന്നാണ് വന്നത്. ഒരു പ്രോഗ്രാമിലൂടെയാണ് ഞാൻ താങ്കളുടെ  PMMSY പദ്ധതിയെക്കുറിച്ച് പഠിച്ചത്, പ്രവർത്തിക്കാൻ തുടങ്ങി, മത്സ്യകൃഷി  ആരംഭിച്ചു. എനിക്ക് ഇപ്പോൾ 14 ജീവനക്കാരുണ്ട്.

പ്രധാനമന്ത്രി - എനിക്ക് മനസ്സിലായി.

കർഷകൻ - അതെ, 14 ജീവനക്കാർ, എനിക്ക് പ്രതിവർഷം ഏകദേശം ₹15 ലക്ഷം ലാഭം ലഭിക്കുന്നു. വിപണി നല്ലതാണ്, മറ്റുള്ളവർക്കും പ്രയോജനം ലഭിക്കും.

പ്രധാനമന്ത്രി - ഇപ്പോൾ നിങ്ങൾക്ക് ട്രെയിനിൽ സാധനങ്ങൾ അയയ്ക്കാൻ കഴിയുന്നതിനാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണികളിൽ എത്തും.

കർഷകൻ - വികസനം വേഗത്തിൽ നടക്കുന്നു, താങ്കളുടെ പിന്തുണ കൊണ്ടാണ്. മറ്റൊരു പ്രധാനമന്ത്രിയുടെ കീഴിലും ഇത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല.

പ്രധാനമന്ത്രി - ജമ്മു കശ്മീരിൽ വളരെ കഴിവുള്ള ഒരു യുവത്വമുണ്ട്.

കർഷകൻ - അതെ, താങ്കളുടെ  സർക്കാരിനു കീഴിലാണ് ഇതെല്ലാം സാധ്യമായത്, മറിച്ചല്ല.

കർഷകൻ - അവരെ കാണുകയും മത്സ്യകൃഷിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നത് പ്രകൃതിചികിത്സ പോലെ തോന്നി.

കർഷകൻ - നമസ്കാരം.

പ്രധാനമന്ത്രി - നമസ്കാരം.

കർഷകൻ - സർ, ഞാൻ 2014 ൽ യുഎസിൽ നിന്ന് മടങ്ങി.

പ്രധാനമന്ത്രി - നിങ്ങൾ യുഎസ്എ വിട്ടോ?

കർഷകൻ - അതെ, എന്റെ സ്വന്തം ആളുകളെ ജോലിക്കെടുക്കാൻ ഞാൻ യുഎസ്എ വിട്ടു. ഞാൻ 10 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറിയ ഫാമിൽ നിന്നാണ് ആരംഭിച്ചത്. ഇപ്പോൾ, ഞാൻ 300 ഏക്കറിലധികം കൃഷിയും 10,000 ഏക്കറിലധികം വിത്തുകൾ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളും കൈകാര്യം ചെയ്യുന്നു. ഏകദേശം 7% പലിശയ്ക്ക് എഫ്ഐഡിഎഫിൽ നിന്ന് എനിക്ക് പ്രയോജനം ലഭിച്ചു, ഇത് ഗണ്യമായ വികാസം അനുവദിച്ചു. നിലവിൽ, എനിക്ക് ഏകദേശം 200 ജീവനക്കാരുണ്ട്, സർ.

പ്രധാനമന്ത്രി - ആഹാ! കൊള്ളാം!

കർഷകൻ - നരേന്ദ്ര മോദി ജി ഞങ്ങളുടെ അടുത്തേക്ക് നടന്നുവരികയായിരുന്നു - എന്റെ ജീവിതത്തിലെ ഒരു ഇടവേള. അതൊരു "അസുലഭ " സാഹചര്യമായിരുന്നു.

പ്രധാനമന്ത്രി - നമസ്തേ, സഹോദരാ.

കർഷകൻ - ഞാൻ ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ധാരിയിൽ നിന്നാണ്. എന്റെ പേര് ഭാവ്ന ഗോണ്ട്വിയ. എന്റെ എഫ്‌പി‌ഒയിൽ 1,700 കർഷകരുണ്ട്. നാല് വർഷമായി ഞങ്ങൾ തുടർച്ചയായി 20% ലാഭവിഹിതം നൽകുന്നു.

പ്രധാനമന്ത്രി - 1,700 കർഷകരാണോ?

കർഷകൻ - അതെ, സർ.

പ്രധാനമന്ത്രി - കൃഷി ചെയ്യുന്ന ആകെ ഭൂമി എത്രയാണ്?

കർഷകൻ - ഞങ്ങൾ 1,500 ഏക്കറിൽ കൃഷി ചെയ്യുന്നു, നാല് വർഷത്തേക്ക് തുടർച്ചയായി 20% ലാഭവിഹിതം നൽകുന്നു, ഇത് ₹200 കോടിയിലധികം വരും.

പ്രധാനമന്ത്രി - അവർ വ്യത്യസ്ത വിളകൾ വളർത്തുന്നുണ്ടോ അതോ ഒരു നിശ്ചിത പദ്ധതി പിന്തുടരുകയാണോ ?

കർഷകൻ - ഞങ്ങൾ എംഎസ്പിയിലും പ്രവർത്തിക്കുന്നു. ഞങ്ങളുടെ എഫ്പിഒയ്ക്ക് ഫണ്ടിന്റെ അഭാവത്തിൽ, ഈട് ഇല്ലാതെ ഗവൺമെൻറ്  ₹2 കോടി നൽകി എന്നതാണ് ഞങ്ങളുടെ പ്രധാന നേട്ടം. അതൊരു സുപ്രധാന നാഴികക്കല്ലായിരുന്നു.

കർഷകൻ - നമസ്‌കാർ, പ്രധാനമന്ത്രി ജി. എന്റെ പേര് സുനിൽ കുമാർ രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നു വരുന്നു . ഇന്റഗ്രേറ്റഡ് കീട നിയന്ത്രണം (ഐപിഎം) ഉപയോഗിച്ചാണ് ഞങ്ങൾ പ്രധാനമായും ജൈവ രീതിയിൽ ജീരകം കൃഷി ചെയ്യുന്നത്.

പ്രധാനമന്ത്രി - എനിക്ക് മനസ്സിലായി.

കർഷകൻ - എന്റെ എഫ്പിഒയിൽ ജീരകവും ഇസബ്ഗോളും വളർത്തുന്ന 1,035 കർഷകരുണ്ട്.

പ്രധാനമന്ത്രി - ജീരക വിപണി എവിടെയാണ്?

കർഷകൻ - ഗുജറാത്തിലെ വിവിധ കയറ്റുമതിക്കാർക്ക് ഞങ്ങൾ വിതരണം ചെയ്യുന്നു, അവർ അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു.

പ്രധാനമന്ത്രി - ആരെങ്കിലും ഇസബ്ഗോൾ ഐസ്ക്രീം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ?

കർഷകൻ - ഇല്ല, സർ.

പ്രധാനമന്ത്രി - വിപണി സാധ്യതകൾ സങ്കൽപ്പിക്കൂ!

കർഷകൻ - അതെ, സർ. മൂല്യവർദ്ധിത ഉത്പന്നങ്ങളെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചെറിയ ആശയം ഞങ്ങളെ പ്രചോദിപ്പിച്ചു. ഞങ്ങൾ മുമ്പ് ഐസ്ക്രീമിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷേ ഇപ്പോൾ ഞങ്ങൾ അത് പര്യവേക്ഷണം ചെയ്യും.

കർഷകൻ - ഞാൻ ധർമ്മേന്ദ്ര കുമാർ മൗർ, താങ്കളുടെ  പാർലമെന്ററി മണ്ഡലമായ വാരാണസിക്ക്  സമീപമുള്ള മിർസാപൂർ സ്വദേശിയാണ്. ഞങ്ങൾ തിനയിൽ ജോലി ചെയ്യുന്നു.

പ്രധാനമന്ത്രി - തിന?

കർഷകൻ - അതെ, സർ.

പ്രധാനമന്ത്രി - നിങ്ങൾ അവ പായ്ക്ക്  ചെയ്ത് വിൽപ്പനയ്ക്ക് ബ്രാൻഡ് ചെയ്യുന്നുണ്ടോ?

കർഷകൻ - അതെ, സർ. ഞങ്ങൾ ഒരു ധാരണാപത്രത്തിന് കീഴിൽ പ്രതിരോധ സേനയ്ക്കും  എൻ‌ഡി‌ആർ‌എഫിനും വിതരണം ചെയ്യുന്നു.

കർഷകൻ - എന്റെ പേര് ഫയാസ് അഹമ്മദ്, കാശ്മീർ സ്വദേശി ഞങ്ങൾ ആപ്പിൾ ഉത്പാദിപ്പിക്കുന്നു.

പ്രധാനമന്ത്രി - ആപ്പിൾ?

കർഷകൻ - അതെ.

പ്രധാനമന്ത്രി - ആപ്പിൾ വിവിധ സ്ഥലങ്ങളിൽ എത്തിക്കാനുള്ള  ഗതാഗതം നിങ്ങൾക്ക് ലഭ്യമായോ ?

കർഷകൻ - അതെ, വാഹനം ക്രമീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി - 60,000 ടൺ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ റെയിൽ വഴി ഡൽഹിയിൽ എത്തിച്ചു.അല്ലേ? 

കർഷകൻ - അതെ, അവ ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി - അതൊരു ശ്രദ്ധേയമായ നേട്ടമാണ്.

കർഷകൻ - പക്ഷേ...

പ്രധാനമന്ത്രി - ട്രക്കുകൾ ധാരാളം സമയമെടുക്കും.

കർഷകൻ - ഞാൻ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള റൗഷിക് സുഖ്‌ലം (പേര് വ്യക്തമല്ല). ഞങ്ങൾ എയറോപോണിക്‌സ് വഴി ഉരുളക്കിഴങ്ങ് വിത്തുകൾ ഉത്പാദിപ്പിക്കുന്നു.

പ്രധാനമന്ത്രി - അതെയോ 

കർഷകൻ - അതെ, സർ. ഞങ്ങൾ ലംബവും തിരശ്ചീനവുമായ കൃഷി ഉപയോഗിക്കുന്നു. ഇവ ഉരുളക്കിഴങ്ങ് വിത്തുകളാണ്. അവ സ്വർണ്ണമല്ലെങ്കിലും, കർഷകർക്ക്  കൃഷി ചെയ്യുന്നതിനായി വയലിൽ അവയെ കൂടുതൽ വിളയിക്കുന്നതിനാൽ  അവ സ്വർണ്ണം പോലെ വിലപ്പെട്ടതാണ്.

പ്രധാനമന്ത്രി - അപ്പോൾ നിങ്ങൾ ഉയർന്ന തലത്തിലുള്ള വിളവ്  നടത്തുന്നു...

കർഷകൻ - അതെ, സർ.

പ്രധാനമന്ത്രി - ഉരുളക്കിഴങ്ങ്.

കർഷകൻ - ഉരുളക്കിഴങ്ങ് തൂക്കിയിടുന്നു, സർ.

പ്രധാനമന്ത്രി - ജൈന ഉപഭോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. മണ്ണിനടിയിൽ വളരുകയാണെങ്കിൽ, അവർ അത് കഴിക്കില്ല; മണ്ണിന് മുകളിലാണെങ്കിൽ, അവർ അത് കഴിക്കും.

കർഷകൻ - നരേന്ദ്ര മോദി ജിയെ കണ്ടപ്പോൾ, ഞങ്ങൾ അദ്ദേഹത്തിന് ചെറിയ കിഴങ്ങുകൾ കാണിച്ചുകൊടുത്തു. തിരശ്ചീന കൃഷിയെയും എയറോപോണിക്സിനെയും കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ഇതിനെ "ജൈന ഉരുളക്കിഴങ്ങ്" എന്ന് ഉടൻ തിരിച്ചറിഞ്ഞു. അദ്ദേഹം ഈ ഉരുളക്കിഴങ്ങിനെ 'ജൈന ഉരുളക്കിഴങ്ങ്' എന്ന് വിളിച്ചു.

കർഷകൻ - സർ, ആശംസകൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നിന്ന് വരുന്ന എന്റെ പേര് മുഹമ്മദ് അസ്ലം. ഞങ്ങൾ വെളുത്തുള്ളിയിൽ ജോലി ചെയ്യുന്നു.

പ്രധാനമന്ത്രി - നിങ്ങൾ എവിടെ നിന്നാണ്?

കർഷകൻ - ബാരൻ ജില്ല, രാജസ്ഥാൻ.

പ്രധാനമന്ത്രി - ബാരൻ, രാജസ്ഥാൻ.

കർഷകൻ - അതെ, സർ. വെളുത്തുള്ളിക്ക് ഞങ്ങൾ മൂല്യവർദ്ധനവ് നൽകുന്നു - പൊടിയായും ,കുഴമ്പു പരുവത്തിലും, കയറ്റുമതി ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി - കടല മാവ് , വെളുത്തുള്ളി എന്നിവയിൽ നിന്ന് പപ്പടം ഉണ്ടാക്കുന്ന ഒരു യുവാവിനെ ഞാൻ കണ്ടുമുട്ടി.

കർഷകൻ - സർ, മാൻ കി ബാത്തിലൂടെ ഇത് താങ്കളുമായി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് ബഹുമതി തോന്നുന്നു.

പ്രധാനമന്ത്രി - കൊള്ളാം! വളരെ നന്ദി, സഹോദരാ.

***

NK


(Release ID: 2179377) Visitor Counter : 6