പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


PMNRFൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 14 OCT 2025 10:50PM by PIB Thiruvananthpuram

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി (PMNRF) യിൽ നിന്ന് നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

"രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഉണ്ടായ അപകടത്തിലെ ജീവഹാനിയിൽ ദുഃഖമുണ്ട്. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകൾ അപകടത്തിൽപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

മരിച്ച ഓരോത്തരുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി"

***

SK


(Release ID: 2179214) Visitor Counter : 7