പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
സന്ദർശനം ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ആക്കം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ജി 7 ഉച്ചകോടിക്കായി കാനഡ സന്ദർശിച്ചതും പ്രധാനമന്ത്രി കാർണിയുമായുള്ള കൂടിക്കാഴ്ചയും അനുസ്മരിച്ച് പ്രധാനമന്ത്രി
വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി കാർണിക്ക് ഊഷ്മളമായ ആശംസകൾ നേർന്നു, അവരുടെ വരാനിരിക്കുന്ന ഇടപെടലുകൾക്കായി കാത്തിരിക്കുന്നതായി അറിയിച്ചു
Posted On:
13 OCT 2025 2:42PM by PIB Thiruvananthpuram
കാനഡ വിദേശകാര്യ മന്ത്രി ശ്രീമതി അനിത ആനന്ദ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ-കാനഡ ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ആക്കം നൽകുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് അവരുടെ സന്ദർശനം സഹായകമാകുമെന്ന് അറിയിച്ചു.
ഈ വർഷം ജൂണിൽ ജി 7 ഉച്ചകോടിക്കായി കാനഡ സന്ദർശിച്ചതും സന്ദർശനവേളയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തിയതും പ്രധാനമന്ത്രി അനുസ്മരിച്ചു.
വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, അവരുടെ വരാനിരിക്കുന്ന പരിപാടികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അറിയിച്ചു.
***
SK
(Release ID: 2178491)
Visitor Counter : 11
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada