പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി നിയമിതനായ സെർജിയോ ഗോർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 11 OCT 2025 10:11PM by PIB Thiruvananthpuram

ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി നിയമിതനായ ശ്രീ സെർജിയോ ഗോർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

വിജയകരമായ ഒരു കാലാവധിക്കായി പ്രധാനമന്ത്രി ശ്രീ ഗോറിന് ആശംസകൾ നേർന്നു, അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റിൽ കുറിച്ചു:

“ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി നിയമിതനായ ശ്രീ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.“

Glad to receive Mr. Sergio Gor, Ambassador-designate of the US to India. I’m confident that his tenure will further strengthen the India–US Comprehensive Global Strategic Partnership.@SergioGor pic.twitter.com/WSzsPxrJXv

— Narendra Modi (@narendramodi) October 11, 2025

 

***

SK


(Release ID: 2178052) Visitor Counter : 4