പ്രധാനമന്ത്രിയുടെ ഓഫീസ്
ക്വാൽകോം പ്രസിഡന്റും സിഇഒയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; എഐ നവീകരണത്തിലും വൈദഗ്ധ്യത്തിലും ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു
Posted On:
11 OCT 2025 2:03PM by PIB Thiruvananthpuram
ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ശ്രീ. ക്രിസ്റ്റ്യാനോ ആർ. അമോണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൃത്രിമബുദ്ധി, നവീകരണം, വൈദഗ്ധ്യം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.
ഇന്ത്യയുടെ സെമികണ്ടക്ടർ, എഐ ദൗത്യങ്ങളോടുള്ള ക്വാൽകോമിന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൂട്ടായ ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിന് ഇന്ത്യ സമാനതകളില്ലാത്ത കഴിവുകളും വ്യാപ്തിയും വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യAI, ഇന്ത്യ സെമികണ്ടക്ടർ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനും 6ജിയിലേക്കുള്ള പരിവർത്തനത്തിനുമായി ക്വാൽകോമും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള ആഴമേറിയ ചർച്ചയ്ക്ക് ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ശ്രീ. ക്രിസ്റ്റ്യാനോ ആർ. അമോൺ പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചു. എഐ സ്മാർട്ട്‌ഫോണുകൾ, പിസികൾ, സ്മാർട്ട് ഗ്ലാസുകൾ, ഓട്ടോമോട്ടീവ്, വ്യാവസായിക മേഖലകൾ എന്നിവയിലും മറ്റും ഒരു ഇന്ത്യൻ ആവാസവ്യവസ്ഥ വികസിപ്പിക്കാനുള്ള അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"മിസ്റ്റർ ക്രിസ്റ്റ്യാനോ ആർ. അമോണുമായുള്ള കൂടിക്കാഴ്ച അതിശയകരമായിരുന്നു, AI, നവീകരണം, വൈദഗ്ദ്ധ്യം എന്നിവയിൽ ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയുടെ സെമികണ്ടക്ടർ, AI ദൗത്യങ്ങളോടുള്ള ക്വാൽകോമിന്റെ പ്രതിബദ്ധത കാണാൻ കഴിഞ്ഞതിൽ സന്തോഷം. നമ്മുടെ കൂട്ടായ ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിന് ഇന്ത്യ സമാനതകളില്ലാത്ത കഴിവുകളും വ്യാപ്തിയും വാഗ്ദാനം ചെയ്യുന്നു."
***
SK
(Release ID: 2177837)
Visitor Counter : 7