പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട കരാറിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

प्रविष्टि तिथि: 09 OCT 2025 9:55AM by PIB Thiruvananthpuram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട കരാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തെയാണ് ഈ പുരോഗതി  പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതും ഗാസയിലെ ജനങ്ങൾക്ക് നൽകുന്ന മാനുഷിക സഹായവും വളരെ അനിവാര്യമായ ആശ്വാസം നൽകുമെന്നും മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു:  


"പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട  കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണിത്.

ബന്ദികളെ മോചിപ്പിക്കുന്നതും ഗാസയിലെ ജനങ്ങൾക്ക് നൽകുന്ന മാനുഷിക സഹായവും അവർക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

***

NK


(रिलीज़ आईडी: 2176626) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada