ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ രാജ്യസഭാ സെക്രട്ടേറിയറ്റ് സന്ദർശിച്ചു
Posted On:
06 OCT 2025 3:02PM by PIB Thiruvananthpuram
രാജ്യസഭാ സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശ്രീ. സി. പി. രാധാകൃഷ്ണൻ ഉദ്യോഗസ്ഥരുമായി സംവദിച്ചു
ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ശ്രീ. സി. പി. രാധാകൃഷ്ണൻ ഇന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് സന്ദർശിച്ചു.
സന്ദർശന വേളയിൽ, അദ്ദേഹം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും, സഭയ്ക്കും അംഗങ്ങൾക്കും നിയമനിർമ്മാണ, ഭരണ, നടപടിക്രമ പിന്തുണ നൽകുന്നതിലുളള പങ്ക് ഉൾപ്പെടെ സെക്രെട്ടറിയേറ്റിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
സെക്രട്ടേറിയറ്റിന്റെ വിവിധ വിഭാഗങ്ങളെയും സംരംഭങ്ങളെയും ഉയർത്തിക്കാട്ടുന്ന വിശദമായ ഒരു അവതരണം ഉപരാഷ്ട്രപതിയ്ക്ക് മുൻപാകെ നടത്തി.
LPSS
*****
(Release ID: 2175347)
Visitor Counter : 7