രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി 'മൈ ഭാരത് - നാഷണൽ സർവീസ് സ്കീം' പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Posted On: 06 OCT 2025 2:16PM by PIB Thiruvananthpuram

2022-23 വർഷത്തെ മൈ ഭാരത് - നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഒക്ടോബർ 6, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.  

സ്വമേധയാ ഉള്ള സാമൂഹിക  സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് മൈ ഭാരത്-നാഷണൽ സർവീസ് പദ്ധതി  (എൻഎസ്എസ്). 1969 ൽ മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷ വേളയിലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

1993-94 ൽ യുവജനകാര്യ കായിക മന്ത്രാലയം സ്ഥാപിച്ച മൈ ഭാരത്-എൻ‌എസ്‌എസ് അവാർഡ്, സാമൂഹിക സേവനം, സമൂഹ വികസനം, രാഷ്ട്രനിർമ്മാണം എന്നീ  മേഖലകളിലെ യുവാക്കളുടെ മികച്ച സംഭാവനകളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. 

SKY

 

*****


(Release ID: 2175312) Visitor Counter : 19