ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഐ.ഐ.ടി ഭുവനേശ്വറിലെ നമോ സെമികണ്ടക്ടർ ലബോറട്ടറിക്ക് അംഗീകാരം ലഭിച്ചു.

Posted On: 05 OCT 2025 12:06PM by PIB Thiruvananthpuram

ഐ.ഐ.ടി ഭുവനേശ്വറിൽ 'നമോ സെമികണ്ടക്ടർ ലബോറട്ടറി' സ്ഥാപിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അനുമതി നല്കി.പാർലമെൻ്റ്   അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ (MPLAD) കീഴിൽ ഇതിനുള്ള  ധനസഹായം ലഭിക്കും.4.95 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് കണക്കാക്കുന്നത്.

വ്യവസായത്തിന്  തയ്യാറാക്കുന്ന  കഴിവുകൾ നല്കി യുവാക്കളെ സജ്ജരാക്കുന്നതിലൂടെ നമോ സെമികണ്ടക്ടർ ലാബ് ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിഭാസമ്പത്ത് വികസിപ്പിക്കാൻ സഹായിക്കും.ഇതിലൂടെ IIT ഭുവനേശ്വർ ഗവേഷണത്തിനും നൈപുണ്യ  വികസനത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമായി മാറും.ഇന്ത്യയിലുടനീളം ഉയർന്നു വരുന്ന ചിപ്പ് നിർമ്മാണത്തിനും പാക്കേജിംഗ് യൂണിറ്റുകൾക്കുമുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും.

പുതിയ ലാബ് 'മെയ്ക്ക് ഇൻ ഇന്ത്യ', 'ഡിസൈൻ ഇൻ ഇന്ത്യ'  തുടങ്ങിയ സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം നല്കും.കൂടാതെ അതിവേഗം വളരുന്ന ഇന്ത്യയുടെ  സെമികണ്ടക്ടർ  ആവാസവ്യവസ്ഥയ്ക്ക് ഇത് ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള ചിപ് ഡിസൈൻ വിദഗ്ധരിൽ 20 ശതമാനവും ഇന്ത്യയിൽ നിന്നാണ്.രാജ്യത്തുടനീളമുള്ള 295 സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ വ്യവസായം നല്കുന്ന അത്യാധുനിക ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) ഉപകരണങ്ങൾ ഉപയോഗിക്കുന്നു.20 സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത 28 ചിപ്പുകൾ SCL മൊഹാലിയിൽ നിർമ്മാണത്തിനായി അയയ്‌ക്കപ്പെട്ടിട്ടുണ്ട്.

സെമികണ്ടക്ടർ പരിശീലനം,രൂപകൽപ്പന,നിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ അവശ്യ ഉപകരണങ്ങളും സോഫ്റ്റ്‌വെയറും നിർദ്ദിഷ്ട ലാബിൽ ഉണ്ടായിരിക്കും.ഉപകരണങ്ങൾക്ക് 4.6 കോടി രൂപയും സോഫ്റ്റ്‌വെയറിന് 35 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.

**************

 


(Release ID: 2174970) Visitor Counter : 9