പ്രധാനമന്ത്രിയുടെ ഓഫീസ്
ഡാർജിലിംഗിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Posted On:
05 OCT 2025 12:57PM by PIB Thiruvananthpuram
ഡാർജിലിംഗിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്അനുശോചനം രേഖപ്പെടുത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ഡാർജിലിംഗിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.
കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ ഡാർജിലിംഗിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
-SK-
(Release ID: 2174964)
Visitor Counter : 15
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada