ആഭ്യന്തരകാര്യ മന്ത്രാലയം
ലഡാക്ക് വിഷയങ്ങളിൽ അപെക്സ് ബോഡി ലേ-യുമായും കാർഗിൽ ഡെമോക്രാറ്റിക് അലയൻസുമായും (കെഡിഎ) എതു സമയത്തും ചര്‍ച്ച നടത്താന്‍ സർക്കാർ എപ്പോഴും സജ്ജമായിരുന്നു
Posted On:
29 SEP 2025 8:02PM by PIB Thiruvananthpuram
ലഡാക്ക് വിഷയങ്ങളിൽ അപെക്സ് ബോഡി ലേ (എബിഎല്‍), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി ഏതു സമയത്തും ചർച്ച നടത്താന്‍ സർക്കാർ എപ്പോഴും തയ്യാറായിരുന്നു. ലഡാക്കിലെ ഉന്നതാധികാര സമിതി വഴിയോ മറ്റ് സമാന വേദികളിലൂടെയോ എബിഎല്‍, കെഡിഎ എന്നിവരുമായി തുടർന്നും ചർച്ചകള്‍ നടത്തുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ലഡാക്കിലെ ഉന്നതാധികാര സമിതി വഴി അപെക്സ് ബോഡി ലേ (എബിഎല്‍), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി സ്ഥാപിച്ച ചർച്ചാ സംവിധാനത്തിലൂടെ മികച്ച ഫലങ്ങളാണ് ഇതുവരെ ഉണ്ടായത്. ലഡാക്കിലെ പട്ടികവർഗക്കാർക്ക് കൂടുതൽ സംവരണം, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിൽ സ്ത്രീകൾക്ക് സംവരണം, പ്രാദേശിക ഭാഷാ സംരക്ഷണം എന്നിവ ഇതിലുൾപ്പെടുന്നു. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്ത് 1800 സർക്കാർ തസ്തികകളിലേക്ക് നിയമന നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
തുടർച്ചയായ ചർച്ചകൾ സമീപഭാവിയിൽ പ്രതീക്ഷിക്കുന്ന ഫലങ്ങൾ നൽകുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.
*******************
(Release ID: 2172919)
Visitor Counter : 20
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada