പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത കന്നഡ എഴുത്തുകാരനും ചിന്തകനുമായ ശ്രീ എസ്.എൽ. ഭൈരപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 24 SEP 2025 3:44PM by PIB Thiruvananthpuram

പ്രമുഖ കന്നഡ എഴുത്തുകാരനും ചിന്തകനുമായ ശ്രീ എസ്.എൽ. ഭൈരപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഇളക്കിമറിക്കുകയും ഇന്ത്യയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത ഒരു ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു .

ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് കന്നഡ സാഹിത്യത്തിന് , ശ്രീ ഭൈരപ്പ നൽകിയ സംഭാവനകൾ രാജ്യത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചരിത്രം, തത്ത്വചിന്ത, സാമൂഹിക വിഷയങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിന്റെ നിർഭയമായ ഇടപെടൽ തലമുറകൾക്കും രാജ്യാതിർത്തികൾക്കും അതീതമായി അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു.

'എക്സ്' ലെ ഒരു കുറിപ്പിൽ  പ്രധാനമന്ത്രി കുറിച്ചു  :

“നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും ഇന്ത്യയുടെ ആത്മാവിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ചെയ്ത ഒരു ഉന്നതനായ മഹാനെയാണ് ശ്രീ എസ്.എൽ. ഭൈരപ്പ ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. നിർഭയനും കാലാതീത ചിന്തകനുമായ  അദ്ദേഹം തന്റെ ചിന്തോദ്ദീപകമായ കൃതികളാൽ കന്നഡ സാഹിത്യത്തെ ആഴത്തിൽ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ രചനകൾ തലമുറകളെ ചിന്തിക്കാനും ചോദ്യം ചെയ്യാനും സമൂഹവുമായി  കൂടുതൽ ആഴത്തിൽ ഇടപഴകാനും പ്രേരിപ്പിച്ചു.

നമ്മുടെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശം വരും വർഷങ്ങളിലും ജനമനസ്സുകളെ പ്രചോദിപ്പിക്കും. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”

ಶ್ರೀ ಎಸ್.ಎಲ್. ಭೈರಪ್ಪ ಅವರ ನಿಧನದೊಂದಿಗೆ, ನಮ್ಮ ಆತ್ಮಸಾಕ್ಷಿಯನ್ನು ಕದಲಿಸಿದ ಮತ್ತು ಭಾರತದ ಆತ್ಮವನ್ನು ಮುಟ್ಟಿದ ಒಬ್ಬ ಧೀಮಂತ ವ್ಯಕಿತ್ವವನ್ನು ನಾವು ಕಳೆದುಕೊಂಡಿದ್ದೇವೆ. ನಿರ್ಭೀತ ಮತ್ತು ಕಾಲಾತೀತ ಚಿಂತಕರಾಗಿದ್ದ ಅವರು, ತಮ್ಮ ಚಿಂತನಶೀಲ ಕೃತಿಗಳಿಂದ ಕನ್ನಡ ಸಾಹಿತ್ಯವನ್ನು ಶ್ರೀಮಂತಗೊಳಿಸಿದ್ದಾರೆ. ಅವರ ಬರಹಗಳು ಪೀಳಿಗೆಗಳನ್ನು ಚಿಂತಿಸಲು, ಪ್ರಶ್ನಿಸಲು ಮತ್ತು ಸಮಾಜದೊಂದಿಗೆ ಹೆಚ್ಚು ಆಳವಾಗಿ ತೊಡಗಿಸಿಕೊಳ್ಳಲು ಪ್ರೇರೇಪಿಸಿದವು. ನಮ್ಮ ಇತಿಹಾಸ ಮತ್ತು ಸಂಸ್ಕೃತಿಯ ಬಗ್ಗೆ ಅವರ ಅಚಲವಾದ ಉತ್ಸಾಹವು ಮುಂದಿನ ದಿನಗಳಲ್ಲೂ ಜನರನ್ನು ಪ್ರೇರೇಪಿಸುತ್ತಲೇ ಇರುತ್ತದೆ. ಈ ದುಃಖದ ಸಮಯದಲ್ಲಿ ಅವರ ಕುಟುಂಬ ಮತ್ತು ಅಭಿಮಾನಿಗಳಿಗೆ ನನ್ನ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ.

***


(Release ID: 2170655) Visitor Counter : 12