പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇറ്റാനഗറിലെ വ്യാപാരികളുമായും സംരംഭകരുമായും സംവദിച്ച് പ്രധാനമന്ത്രി

Posted On: 22 SEP 2025 3:39PM by PIB Thiruvananthpuram

ഇറ്റാനഗറിലെ വ്യാപാരികളുമായും സംരംഭകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. ജിഎസ്ടി പരിഷ്കാരങ്ങൾക്കും ജിഎസ്ടി ബചത് ഉത്സവ് ആരംഭിച്ചതിനും അവർ നന്ദി പ്രകടിപ്പിച്ചതായും മത്സ്യബന്ധനം, കൃഷി, മറ്റ് പ്രാദേശിക സംരംഭങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് ഈ സംരംഭങ്ങൾ എങ്ങനെ ഗുണം ചെയ്യുമെന്ന് അവർ എടുത്തുകാണിച്ചതായും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X -ൽ കുറിച്ചു:

"ഇറ്റാനഗറിലെ വ്യാപാരികളുമായും സംരംഭകരുമായും ഇന്ന് സംവദിച്ചു. ജിഎസ്ടി പരിഷ്കാരങ്ങൾക്കും ജിഎസ്ടി ബചത് ഉത്സവ് ആരംഭിച്ചതിനും അവർ നന്ദി പ്രകടിപ്പിച്ചു. മത്സ്യബന്ധനം, കൃഷി, മറ്റ് പ്രാദേശിക സംരംഭങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് ഈ സംരംഭങ്ങൾ എങ്ങനെ ഗുണം ചെയ്യുമെന്ന് അവർ എടുത്തുകാണിച്ചു.

ഗുണനിലവാര നിലനിർത്തേണ്ടതിന്റെയും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ശക്തമായ മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഞാൻ ഊന്നിപ്പറഞ്ഞു."

 

-NK-

(Release ID: 2169665)