പ്രധാനമന്ത്രിയുടെ ഓഫീസ്
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു
ഇന്ന്, പുതിയ യൂറോപ്യൻ യൂണിയൻ-ഇന്ത്യ തന്ത്രപരമായ അജണ്ട അംഗീകരിച്ച യൂറോപ്യൻ യൂണിയന്റെ നടപടിയിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു
ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനും, അടുത്ത ഇന്ത്യ-ഇയു ഉച്ചകോടി ഇന്ത്യയിൽ എത്രയും വേഗം നടത്തുന്നതിനുമുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു
Posted On:
17 SEP 2025 7:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ഇന്ന് ടെലിഫോണിൽ ബന്ധപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊഷ്മളമായ ആശംസകൾ നേർന്നു. ജന്മദിനാശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
യൂറോപ്യൻ യൂണിയൻ ഇന്ന് പുതിയ തന്ത്രപരമായ യൂറോപ്യൻ യൂണിയൻ-ഇന്ത്യ അജണ്ട അംഗീകരിച്ചതിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികൾ എന്ന നിലയിൽ, പരസ്പര അഭിവൃദ്ധിക്കായി ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള പ്രശ്‌നങ്ങൾ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനും സ്ഥിരത വളർത്തുന്നതിനും നിയമാധിഷ്ഠിത ക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ഈ വർഷാവസാനത്തിനുമുമ്പ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ചർച്ചകൾ പൂർത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറി. യുക്രെയ്നിലെ സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലേക്കുള്ള ക്ഷണം പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
***
SK
(Release ID: 2167843)
Visitor Counter : 2