ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ സെപ്റ്റംബർ 16 ന് ന്യൂഡൽഹിയിൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഹരി വിരുദ്ധ കർമസേന (ANTF) മേധാവികളുടെ രണ്ടാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലഹരി മുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനും ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി രൂപപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ വേദിയായി ഈ സമ്മേളനം വർത്തിക്കും.
"ഏക ലക്ഷ്യം, പൊതു ഉത്തരവാദിത്വം" എന്നതാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം.
ലഹരിമരുന്ന് ശൃംഖലകളെ തകർക്കൽ, അസംസ്കൃത ലഹരിപദാർത്ഥങ്ങൾ, സിന്തറ്റിക് ലഹരിവസ്തുക്കൾ & രഹസ്യ ലാബുകൾ, രാജ്യം വിട്ടവരെ കണ്ടെത്തലും കൈമാറ്റം ചെയ്യലും എന്നിവയിൽ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് സമഗ്ര ഗവൺമെന്റ് സമീപനം എന്നിവ ചർച്ചയിലെ പ്രധാന അജണ്ടകളാണ്.
Posted On:
13 SEP 2025 6:03PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണവകുപ്പ് മന്ത്രി ശ്രീ അമിത് ഷാ 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച ന്യൂഡൽഹിയിൽ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഹരി വിരുദ്ധ കർമ്മസേന (ANTF) മേധാവികളുടെ രണ്ടാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (NCB) വാർഷിക റിപ്പോർട്ട്- 2024 ഈ പരിപാടിയിൽ ശ്രീ അമിത് ഷാ പുറത്തിറക്കുകയും ഓൺലൈൻ ലഹരി നിർമാർജന കാമ്പെയ്‌ൻ തുടക്കം കുറിക്കുകയും ചെയ്യും . സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ 36 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ANTF മേധാവികൾ, ഗവണ്മെന്റിന്റെ വിവിധ വകുപ്പിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ലഹരിമുക്ത ഇന്ത്യയോടുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനും ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി രൂപപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ വേദിയായി സമ്മേളനം വർത്തിക്കും. " ഏകലക്ഷ്യം, പൊതുവായ ഉത്തരവാദിത്വം" എന്നതാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം. രാജ്യം നേരിടുന്ന ലഹരി മരുന്ന് ഭീഷണിയെ ചെറുക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ പങ്കാളികളും നടത്തിയ കൂട്ടായ ശ്രമങ്ങൾ ഈ സമ്മേളനത്തിൽ സമഗ്രമായി വിശകലനം ചെയ്യുകയും ഭാവി കർമ്മ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യും. ലഹരി മരുന്ന് വിതരണം, ആവശ്യകത എന്നിവ കുറയ്ക്കൽ, ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ അവയുടെ പ്രതികൂല സ്വാധീനം ഇല്ലാതാക്കൽ എന്നിങ്ങനെ വിവിധ വശങ്ങളെക്കുറിച്ചും ചർച്ച നടക്കും.കൂടാതെ,ഈ ഭീഷണിയെ നേരിടാൻ സമഗ്ര ഗവൺമെന്റ് എന്ന സമീപനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടി, രാജ്യത്ത് ലഹരിയുമായി ബന്ധപ്പെട്ട നിയമ നിർവ്വഹണം ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായ ചർച്ചയുണ്ടാകും.
പരിപാടിയിൽ ചുവടെ പറയുന്ന എട്ട് സാങ്കേതിക സെഷനുകൾ നടക്കും:
I. ലഹരി മുക്ത ഇന്ത്യ @ 2047-ANTF, NCORD എന്നിവയുടെ പ്രാധാന്യം
II. ലഹരി മരുന്ന് ശൃംഖലകളും കാർട്ടലുകളും തകർക്കൽ -1 & 2
III. ആവശ്യകത കുറയ്ക്കൽ സംരംഭങ്ങൾ - 2047-ൽ ലഹരിമുക്ത ഭാരതത്തിനായുള്ള ഒരു സംയോജിത സമീപനം
IV രാജ്യം വിട്ട് ളിച്ചോടിയവരെ കണ്ടെത്തലും കൈമാറലും, ലഹരി മരുന്ന് കുറ്റവാളികളെ നാടുകടത്തലും
V. സാമ്പത്തിക അന്വേഷണം & PITNDPS
VI. അന്വേഷണത്തിലും വിചാരണയിലും ഫലപ്രാപ്തി മെച്ചപ്പെടുത്തൽ
VII. ലഹരി മരുന്നുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ, സിന്തറ്റിക് മരുന്നുകൾ & ക്ലാൻ ലാബുകൾ
സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവിധ പങ്കാളികളുടെ ശേഷി ഉപയോഗപ്പെടുത്തി തന്ത്രപരമായി മുന്നോട്ട് പോകുന്നതിന് ഈ ചർച്ചകൾ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലഹരിമരുന്ന് ദുരുപയോഗവും കടത്തും ചെറുക്കുന്നതിന് സാങ്കേതികവിദ്യ, ഇന്റലിജൻസ്, സാമൂഹ്യ പ്രവർത്തനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഭാവി-സജ്ജമായ പങ്കാളിത്തമാണ് എൻസിബിയും സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ലഹരി വിരുദ്ധ കർമ്മ സേനയും വിഭാവനം ചെയ്യുന്നത്.
ലഹരി മരുന്നിനെതിരെ സഹിഷ്ണുതാ രഹിത നയമാണ് മോദി ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്. 2021 ൽ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഒരു പ്രത്യേക ലഹരിമരുന്ന് വിരുദ്ധ കർമസേന രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നിർദ്ദേശിച്ചിരുന്നു. 2023 ഏപ്രിലിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഎൻടിഎഫ് മേധാവികളുടെ പ്രഥമ ദേശീയ സമ്മേളനം ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
*********************************
(Release ID: 2166361)
Visitor Counter : 2