പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെപ്റ്റംബർ 12 ന് ന്യൂഡൽഹിയിൽ നടക്കുന്ന 'ഗ്യാൻ ഭാരത'ത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും


കൈയെഴുത്തുപ്രതി ഡിജിറ്റൈസേഷൻ, സംരക്ഷണം, പൊതുജനങ്ങൾക്ക് കൈവരുന്ന പ്രാപ്യത എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഗ്യാൻ ഭാരതം' പോർട്ടലിന് പ്രധാനമന്ത്രി തുടക്കം കുറിക്കും

സമ്മേളനത്തിന്റെ പ്രമേയം: കൈയെഴുത്തുപ്രതി പൈതൃകത്തിലൂടെ ഇന്ത്യയുടെ വിജ്ഞാന പൈതൃകം വീണ്ടെടുക്കൽ

ഇന്ത്യയുടെ സമാനതകളില്ലാത്ത കൈയെഴുത്തുപ്രതി സമ്പത്തിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്

Posted On: 11 SEP 2025 4:57PM by PIB Thiruvananthpuram

സെപ്റ്റംബർ 12 ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. കൈയെഴുത്തുപ്രതി ഡിജിറ്റൈസേഷൻ, സംരക്ഷണം,പൊതുജനങ്ങൾക്ക് കൈവരുന്ന പ്രാപ്യത എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗ്യാൻ ഭാരതം പോർട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും, കൂടാതെ പ്രധാനമന്ത്രി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യും.

"കൈയെഴുത്തുപ്രതി പൈതൃകത്തിലൂടെ ഇന്ത്യയുടെ വിജ്ഞാന പൈതൃകം വീണ്ടെടുക്കൽ" എന്ന വിഷയത്തിൽ സെപ്റ്റംബർ 11 മുതൽ 13 വരെ സമ്മേളനം നടക്കും. ഇന്ത്യയുടെ സമാനതകളില്ലാത്ത കൈയെഴുത്തുപ്രതി സമ്പത്തിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ആഗോള വിജ്ഞാന സംവാദത്തിന്റെ ഹൃദയഭാഗത്ത് അതിനെ പ്രതിഷ്ഠിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനായി പ്രമുഖ പണ്ഡിതർ, സംരക്ഷകർ, സാങ്കേതിക വിദഗ്ധർ, നയ വിദഗ്ധർ എന്നിവരെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. അപൂർവ കൈയെഴുത്തുപ്രതികൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനവും കൈയെഴുത്തുപ്രതി സംരക്ഷണം, ഡിജിറ്റലൈസേഷൻ സാങ്കേതികവിദ്യകൾ, മെറ്റാഡാറ്റ മാനദണ്ഡങ്ങൾ, നിയമ ചട്ടക്കൂടുകൾ, സാംസ്കാരിക നയതന്ത്രം, പുരാതന ലിപികളുടെ വ്യാഖ്യാനം തുടങ്ങിയ നിർണായക മേഖലകളെക്കുറിച്ച് പണ്ഡിതർ   നടത്തുന്ന അവതരണങ്ങളും ഇതിൽ ഉൾപ്പെടും.

 

-NK-


(Release ID: 2165745) Visitor Counter : 2