പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ മോഹൻ ഭഗവത് ജിയുടെ 75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
11 SEP 2025 8:57AM by PIB Thiruvananthpuram
ശ്രീ മോഹൻ ഭഗവത് ജിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിതത്തെയും ദേശസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന ഒരു ലേഖനം പങ്കിട്ടു. മാ ഭാരതിയ്ക്ക് തുടർച്ചയായി സേവനമർപ്പിച്ചുകൊണ്ടുള്ള ശ്രീ മോഹൻ ജിയുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രധാനമന്ത്രി പ്രാർത്ഥനയറിയിച്ചു. സാമൂഹിക പരിവർത്തനത്തിനും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അന്തസ്സത്ത ശക്തിപ്പെടുത്തുന്നതിനും വേണ്ടി അദ്ദേഹം തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എക്സിലെ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
"വസുധൈവ കുടുംബകം എന്ന തത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ശ്രീ മോഹൻ ഭഗവത് ജി തന്റെ മുഴുവൻ ജീവിതവും സാമൂഹിക പരിവർത്തനത്തിനും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അന്തസ്സത്ത ശക്തിപ്പെടുത്തുന്നതിനും വേണ്ടി സമർപ്പിച്ചു."
അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ, മോഹൻ ജിയെയും അദ്ദേഹത്തിന്റെ പ്രചോദനാത്മക വ്യക്തിത്വത്തെയും കുറിച്ച് ചില ചിന്തകൾ ഞാൻ കുറിച്ചിട്ടുണ്ട്. മാ ഭാരതിയ്ക്ക് സേവനമർപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു."
-SK-
(Release ID: 2165510)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada