സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

3,169 കോടി രൂപ ചെലവിൽ, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഭഗൽപൂർ - ദുംക - രാംപൂർഹട്ട് സിംഗിൾ റെയിൽവേ ലൈൻ (177 കിലോമീറ്റർ) ഇരട്ടിപ്പിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 10 SEP 2025 3:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന്  ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി(Cabinet Committee on Economic Affairs ,CCEA)
 ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഭഗൽപൂർ - ദുംക - രാംപൂർഹട്ട് സിംഗിൾ റെയിൽവേ ലൈൻ  (177 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.  പദ്ധതിയുടെ ആകെ ചെലവ് 3,169 കോടി രൂപ (ഏകദേശം) യാണ്.

ഇന്ത്യൻ റെയിൽവേയ്ക്ക് ഉയർന്ന കാര്യക്ഷമതയും സേവന വിശ്വാസ്യതയും പകർന്ന് നൽകി,വർദ്ധിപ്പിച്ച ലൈൻ ശേഷി, മൊബിലിറ്റി (ചലനാത്മകത) മെച്ചപ്പെടുത്തും. ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ വിഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിലൂടെ, മൾട്ടി-ട്രാക്കിംഗ് സംവിധാനം  പ്രവർത്തനങ്ങൾ ലഘൂകരിക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'പുതിയ ഇന്ത്യ' എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന ഈ പദ്ധതികൾ, മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനത്തിലൂടെ അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ച് അവരെ സ്വയം പര്യാപ്തരാക്കും .

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും ചരക്കുകളുടെയും, സേവനങ്ങളുടെയും നീക്കങ്ങൾക്ക് ഈ പദ്ധതികൾ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 177 കിലോമീറ്റർ വർദ്ധിപ്പിക്കും.

രാജ്യത്തുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ദിയോഘർ (ബാബ ബൈദ്യനാഥ് ധാം), താരാപീഠ് (ശക്തി പീഠ്) തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം ചെയ്യുന്നു .

മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ , ഏകദേശം 441 ഗ്രാമങ്ങളുടെയും, 28.72 ലക്ഷം ജനസംഖ്യയുടെയും, മൂന്ന് അഭിലാഷ ജില്ലകളുടെയും (ബങ്ക, ഗൊദ്ദ, ദുംക) കണക്റ്റിവിറ്റി  വർദ്ധിപ്പിക്കും.    .

കൽക്കരി, സിമൻറ്, വളങ്ങൾ, ഇഷ്ടികകൾ, കല്ലുകൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഇത് ഒരു അത്യാവശ്യ പാതയാണ്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 15 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (5 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (24 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് 1 (ഒരു) കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

***

NK


(Release ID: 2165303) Visitor Counter : 2