പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി
Posted On:
10 SEP 2025 7:52AM by PIB Thiruvananthpuram
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു . രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
'എക്സ്' ൽ യുഎസ് പ്രസിഡന്റിന്റെ കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു :
“ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുവാൻ നമ്മുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ എത്രയും വേഗം ശുഭകരമായി പര്യവസാനിപ്പിക്കാൻ ഇരുവരും അഘോരാത്രം പ്രവർത്തിക്കുകയാണ്. പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ ചേർന്ന് പ്രവർത്തിക്കും.
@realDonaldTrump
@POTUS”
***
NK
(Release ID: 2165212)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada