പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വയംപര്യാപ്തതയിലേക്കും വികസനത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിൽ NEP 2020 ന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി

प्रविष्टि तिथि: 05 SEP 2025 12:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് NEP 2020-ന്റെ പ്രാധാന്യം വിശദീകരിച്ച് കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പങ്കുവച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കും വികസനത്തിലേക്കുമുള്ള യാത്രയുടെ പ്രധാന ഘടകമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ എക്സ്  പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

"കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ NEP 2020ന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. സ്വയംപര്യാപ്തതയിലേക്കും വികസനത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയുടെ കേന്ദ്രബിന്ദുവായി അ‌ദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നു.

ഇന്നത്തെ അധ്യാപകർ ഡിജിറ്റൽ ക്ലാസ് മുറികളും, നിർമിതബുദ്ധിയും, മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയും വൈവിധ്യമാർന്ന പഠനാവശ്യങ്ങളും വേഗത്തിൽ സ്വീകരിച്ചുവരികയാണ്. PM eVidya, DIKSHA, SWAYAM പോലുള്ള വേദികൾ  ഇതിന് ശക്തമായ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു."

 

***

SK

(रिलीज़ आईडी: 2164158) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali-TR , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada