പ്രധാനമന്ത്രിയുടെ ഓഫീസ്
സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഇടത്തരക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കൂട്ടായി അംഗീകരിച്ചതിന് ജി എസ്ടി കൗൺസിലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
Posted On:
03 SEP 2025 11:00PM by PIB Thiruvananthpuram
സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജി എസ് ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടങ്ങുന്ന ജിഎസ്ടി കൗൺസിൽ കൂട്ടായി അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. "വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"എന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, GST-യിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു.
സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വേണ്ടി വിശാലമായ രീതിയിൽ GST നിരക്ക് മിതപെടുത്തുന്നതിനും പ്രക്രിയ പരിഷ്കാരങ്ങൾക്കുമായി കേന്ദ്ര ഗവൺമെന്റ് വിശദമായ ഒരു നിർദ്ദേശം തയ്യാറാക്കിയിരുന്നു.
സാധാരണക്കാർക്കും, കർഷകർക്കും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും, മധ്യവർഗത്തിനും, സ്ത്രീകൾക്കും, യുവാക്കൾക്കും പ്രയോജനം ചെയ്യുന്ന GST നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന @GST_Council കൂട്ടായി യോജിപ്പിലെത്തി എന്ന് പ്രസ്താവിക്കുന്നതിൽ സന്തോഷമുണ്ട്.
വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കുകയും ചെയ്യും."
-AT-
(Release ID: 2163630)
Visitor Counter : 2
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada