പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 01 SEP 2025 2:16PM by PIB Thiruvananthpuram

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം അറിയിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ​ അഗാധമായ ദുഃഖമുണ്ട്. ഈ ദുരിതഘട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങളുടെ ചിന്തകളും പ്രാർഥനയും. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്നു ഞങ്ങൾ ആശംസിക്കുന്നു. ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണ്.”

***

SK


(रिलीज़ आईडी: 2162660) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali-TR , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada