ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് 2025 ഡിസംബർ 31 വരെ നീട്ടി കേന്ദ്ര സർക്കാർ

Posted On: 28 AUG 2025 8:48AM by PIB Thiruvananthpuram
ഇന്ത്യൻ തുണിത്തര മേഖലയിൽ  പരുത്തിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി, 2025 ഓഗസ്റ്റ് 19 മുതൽ 2025 സെപ്റ്റംബർ 30 വരെ പരുത്തിയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. കയറ്റുമതി കൂടുതൽ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഈ ഇറക്കുമതി തീരുവ ഇളവ് (HS 5201) 2025 സെപ്റ്റംബർ 30 മുതൽ 2025 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറക്കും.
 
*****

(Release ID: 2161445) Visitor Counter : 12