പ്രധാനമന്ത്രിയുടെ ഓഫീസ്
ക്ഷമയും കാരുണ്യവും വിനയവും ഉയർത്തിപ്പിടിക്കുന്ന സംവത്സരി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
27 AUG 2025 6:20PM by PIB Thiruvananthpuram
പവിത്രമായ സംവത്സരി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു. ക്ഷമ, അനുകമ്പ, സത്യസന്ധമായ മനുഷ്യബന്ധങ്ങൾ എന്നിവയുടെ ശാശ്വതമൂല്യങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“ക്ഷമയുടെ സൗന്ദര്യവും അനുകമ്പയുടെ ശക്തിയും ഓർമപ്പെടുത്തുന്നതാണു സംവത്സരി. സത്യസന്ധമായി ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഇത് ഏവരെയും പ്രചോദിപ്പിക്കുന്നു. ഈ പവിത്രദിനം ആഘോഷിക്കുന്ന വേളയിൽ, നമ്മുടെ ഹൃദയങ്ങൾ വിനയത്താൽ നിറയട്ടെ; നമ്മുടെ പ്രവൃത്തികൾ കരുണയും നന്മയും പ്രതിഫലിപ്പിക്കട്ടെ. ‘മിച്ഛാമി ദുക്കഡം’!”
-SK-
(Release ID: 2161361)