രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗണേഷ് ചതുർത്ഥിയുടെ തലേദിവസം രാഷ്ട്രപതി ആശംസകൾ നേർന്നു

Posted On: 26 AUG 2025 4:50PM by PIB Thiruvananthpuram
ഗണേശ ചതുർത്ഥിയുടെ തലേദിവസം  രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു തന്റെ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു: -

“ഗണേശ ചതുർത്ഥിയുടെ ശുഭകരമായ വേളയിൽ, രാജ്യത്തും  വിദേശത്തുമുള്ള   എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ഈ ഉത്സവം വളരെ ഭക്തിയോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്നു. ഭഗവാൻ ശ്രീ ഗണേശനെ ജ്ഞാനത്തിന്റെയും ക്ഷേമത്തിന്റെയും ഉറവിടമായി ആരാധിക്കുന്നു. പുതിയ തുടക്കങ്ങൾക്കും തടസ്സങ്ങൾ നീക്കുന്നതിനും നാം  ഭഗവാന്റെ  അനുഗ്രഹം തേടുന്നു. പുതിയ ലക്ഷ്യങ്ങളോടും ശുഭാപ്തി മനോഭാവത്തോടും കൂടി മുന്നോട്ട് പോകാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.

നമ്മുടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഈ ഉത്സവം ആഘോഷിക്കാം, വൃത്തിയുള്ളതും ഹരിതാഭവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് നമുക്ക് സംഭാവന നൽകാം.
 
SKY
 
***********************

(Release ID: 2160956)