പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതായി പ്രധാനമന്ത്രി ; പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാൻ യുവാക്കളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പരിഷ്കരണങ്ങൾ നടപ്പാക്കുന്നു

Posted On: 23 AUG 2025 1:03PM by PIB Thiruvananthpuram

140 കോടി ഇന്ത്യക്കാരുടെ ശേഷിയും നൈപുണ്യവും പ്രയോജനപ്പെടുത്തി ഇന്ത്യ, ബഹിരാകാശരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പറഞ്ഞു.

 ബഹിരാകാശ മേഖലയിൽ ഗവൺമെന്റ്  വിവിധ പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് യുവാക്കളെയും സ്വകാര്യ മേഖലയെയും സ്റ്റാർട്ടപ്പുകളെയും പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് അർത്ഥവത്തായ സംഭാവനകൾ നൽകാനും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 വരും വർഷങ്ങളിൽ ബഹിരാകാശ മേഖലയിൽ രാജ്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ദേശീയ ബഹിരാകാശ ദിനത്തിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയെ ശാക്തീകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ  പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും  ബഹിരാകാശ സ്റ്റാർട്ടപ്പുകളെയും കുറിച്ചുള്ള MyGovIndia യുടെ എക്സ് ത്രെഡ് പോസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞതിങ്ങനെ;

 "140 കോടി ഇന്ത്യക്കാരുടെ നൈപുണ്യത്തിന്റെ കരുത്തിലൂടെ, നമ്മുടെ രാജ്യം ബഹിരാകാശ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. നാം ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പോകുന്നു! 

#NationalSpaceDay"


"നമ്മുടെ ഗവൺമെന്റ് ബഹിരാകാശ മേഖലയിൽ വിവിധ പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് യുവാക്കളെയും സ്വകാര്യ മേഖലയെയും സ്റ്റാർട്ടപ്പുകളെയും പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് അർത്ഥവത്തായ സംഭാവനകൾ നൽകാനും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്."

#NationalSpaceDay”

 

#NationalSpaceDay”

 

 

-NK-

(Release ID: 2160089)