പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി

യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചു നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവച്ചു

സമാധാനവും സ്ഥിരതയും എത്രയുംവേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു

ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാനപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ചചെയ്തു

Posted On: 21 AUG 2025 6:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി.

യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.

യൂറോപ്പ്-അമേരിക്ക-യുക്രൈൻ നേതാക്കൾ തമ്മിൽ വാഷിങ്ടണിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിലയിരുത്തലും ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രസിഡന്റ് മാക്രോൺ പങ്കുവച്ചു.

സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും എത്രയുംവേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

വ്യാപാരം, പ്രതിരോധം, ആയുധേതര ആണവസഹകരണം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിലെ ഉഭയകക്ഷിസഹകരണ കാര്യപരിപാടിയിലെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനും 2026-നെ ‘നൂതനാശയവർഷ’മായി ആഘോഷിക്കുന്നതിനുമുള്ള സംയുക്ത പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ എത്രയുംവേഗം അന്തിമമാക്കുന്നതിനുള്ള പിന്തുണയും പ്രസിഡന്റ് മാക്രോൺ അറിയിച്ചു.

എല്ലാ വിഷയങ്ങളിലും ബന്ധം തുടരുന്നതിനു നേതാക്കൾ ധാരണയായി.

***

--SK--


(Release ID: 2159396)