പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ബിസിനസ്സ് സുഗമമാക്കുന്നതിനുമായുള്ള പുതു തലമുറ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

Posted On: 18 AUG 2025 8:40PM by PIB Thiruvananthpuram

ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ബിസിനസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും സുഗമവുമാക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, സമഗ്രമായ അഭിവൃദ്ധി വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുതു തലമുറ പരിഷ്കാരങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

"പുതിയ തലമുറ പരിഷ്കാരങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുന്നതിനായുള്ള ഒരു യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. മികച്ച ജീവിത സൗകര്യം, ബിസിനസ് ചെയ്യുന്നതിനുള്ള നടപടികൾ ലളിതവും സുഗമവുമാക്കുക, സമൃദ്ധി  വർദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായി എല്ലാ മേഖലകളിലും വേഗത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."

 

-SK-

(Release ID: 2157762)