പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ലയുമായി സംവദിച്ചു

Posted On: 18 AUG 2025 8:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ലയുമായി സമ്പുഷ്ടമായ ആശയവിനിമയം നടത്തി. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹം അടയാളപ്പെടുത്തി. കൂടിക്കാഴ്ചയിൽ, ശ്രീ ശുക്ലയുടെ ബഹിരാകാശ അനുഭവങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ, രാജ്യത്തിന്റെ ഉത്കൃഷ്ടമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതി ‘ഗഗൻയാൻ’ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ശുഭാംശു ശുക്ലയുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തി. ബഹിരാകാശ യാത്രയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ ഉത്കൃഷ്ടമായ ഗഗൻയാൻ ദൗത്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചു ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു.

@gagan_shux”

 

 

 

***

SK

(Release ID: 2157699)