പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മോദി ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി ആശയവിനിമയം നടത്തി


ഉക്രെയ്‌നിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് സെലെൻസ്‌കി തന്റെ വീക്ഷണങ്ങൾ പങ്കുവെച്ചു

സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണയും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സ്ഥിരമായ നിലപാടും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ-ഉക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു

Posted On: 11 AUG 2025 6:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉക്രെയ്ൻ പ്രസിഡന്റ് ശ്രീ വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. 

ഉക്രെയ്‌നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് സെലെൻസ്‌കി തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

സംഘർഷം കാര്യക്ഷമമായി പരിഹരിക്കുന്നതിനും എത്രയും വേഗം മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനൽകുകയും, ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് ,  പ്രസിഡന്റ് സെലെൻസ്‌കിയുമായി പങ്കുവക്കുകയും ചെയ്തു.  ഈ കാര്യത്തിൽ സാധ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

ഇന്ത്യ-ഉക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.

ഉഭയ കക്ഷി ബന്ധം ദൃഢമായി തുടരുമെന്ന്  ഇരുനേതാക്കളും ഉറപ്പുനൽകി.

-SK-


(Release ID: 2155311)