പ്രധാനമന്ത്രിയുടെ ഓഫീസ്
ഹർ ഘർ തിരംഗ പരിപാടിയിലെ മികച്ച ജന പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
09 AUG 2025 7:54PM by PIB Thiruvananthpuram
ഹർ ഘർ തിരംഗ പരിപാടിയിലെ മികച്ച ജന പങ്കാളിത്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹത്തെയും ത്രിവർണ്ണ പതാകയോടുള്ള അചഞ്ചലമായ അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. harghartiranga.com-ൽ തങ്ങളുടെ ഫോട്ടോകളും സെൽഫികളും പങ്കിടുന്നത് തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഹർ ഘർ തിരംഗ കാമ്പെയ്‌നിലെ മികച്ച പങ്കാളിത്തത്തെക്കുറിച്ചുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ പോസ്റ്റുകൾക്ക് മറുപടിയായി പ്രധാനമന്ത്രി എക്സില്‍ ഇപ്രകാരം പോസ്റ്റ് ചെയ്തു:
“ഇന്ത്യയിലുടനീളം ഹർ ഘർ തിരംഗ പരിപാടിയ്ക്ക് മികച്ച ജന പങ്കാളിത്തം ലഭിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷം. നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്‌നേഹവും ത്രിവർണ്ണ പതാകയോടുള്ള അവരുടെ അചഞ്ചലമായ അഭിമാനവും ഇതിലൂടെ പ്രതിഫലിക്കുന്നു. harghartiranga.com-ൽ ഫോട്ടോകളും സെൽഫികളും പങ്കിടുന്നത് തുടരുക”
Glad to see #HarGharTiranga receiving phenomenal participation across India. This shows the deep patriotic spirit that unites our people and their unwavering pride in the Tricolour. Do keep sharing photos and selfies on https://t.co/uJuh3CXyQS https://t.co/Ua5fHfYFcU
— Narendra Modi (@narendramodi) August 9, 2025
***
SK
(Release ID: 2154767)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada