പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കശ്മീർ താഴ്‌വരയിലേക്കുള്ള ആദ്യ ചരക്ക് ട്രെയിനിന്റെ വരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു; വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഇതൊരു മികച്ച ദിവസമാണെന്ന് വിശേഷിപ്പിച്ചു

Posted On: 09 AUG 2025 6:04PM by PIB Thiruvananthpuram

കശ്മീർ താഴ്‌വരയിലേക്കുള്ള ആദ്യത്തെ ചരക്ക് ട്രെയിനിന്റെ വരവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. മേഖലയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്.

ഈ വികസനം ജമ്മു കശ്മീരിന്റെ പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്ന്, കേന്ദ്ര റെയിൽവേ, വാർത്താവിനിമയ , ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:

"ജമ്മു കശ്മീരിലെ വാണിജ്യ മേഖലയുടെ അഭിവൃദ്ധിക്കും, കണക്റ്റിവിറ്റിക്കും മികച്ച ദിവസമാണ് ഇന്ന്! ഇത് പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കും."

*** 

SK


(Release ID: 2154706)