പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

100% എഫ്ഡിഐ, പുതിയ സ്റ്റേഷനുകള്‍, നയ പരിഷ്‌കാരങ്ങളിലൂടെ കേന്ദ്ര ഗവണ്മെന്‍റ് എല്‍എന്‍ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു

Posted On: 07 AUG 2025 5:20PM by PIB Thiruvananthpuram
ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതിയിലൂടെയുമാണ് രാജ്യത്ത് പ്രകൃതിവാതകത്തിന്റെ ആവശ്യകത നിറവേറ്റുന്നത്. വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് വിവിധ മേഖലകള്‍ക്ക് എല്‍എന്‍ജിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍  ഗവണ്മെന്‍റ്     സ്വീകരിച്ചിട്ടുണ്ട്. എല്‍എന്‍ജി ടെര്‍മിനലുകള്‍, എല്‍എന്‍ജി ഇറക്കുമതിക്കായി ഓപ്പണ്‍ ജനറല്‍ ലൈസന്‍സിംഗ് (ഒജിഎല്‍) വിഭാഗം രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ എല്‍എന്‍ജി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് പൂര്‍ണമായും (100%) ഓട്ടോമാറ്റിക് രീതിയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം ഏകദേശം 52.7 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടിപിഎ) ശേഷിയുള്ള എട്ട് എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനലുകള്‍ പ്രവര്‍ത്തനക്ഷമമാണ്.

 സുവര്‍ണ്ണ ചതുഷ്‌കോണം (ജിക്യു), ദേശീയപാതകള്‍, ഈസ്റ്റ്-വെസ്റ്റ് ഹൈവേ, നോര്‍ത്ത്-സൗത്ത് ഹൈവേ, പ്രധാന ഖനന ക്ലസ്റ്ററുകള്‍ എന്നിവയിലുടനീളം എല്‍എന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര 
 ഗവണ്മെന്‍റ്    സ്വീകരിച്ചുവരികയാണ്.  ഗവണ്മെന്‍റ്    ഉടമസ്ഥതയിലുള്ള എണ്ണ, വാതക കമ്പനികള്‍ ഇതുവരെ 13 എല്‍എന്‍ജി റീട്ടെയില്‍ സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 16 എല്‍എന്‍ജി റീട്ടെയില്‍ സ്റ്റേഷനുകളും പ്രവര്‍ത്തനക്ഷമമാണ്.

ഗതാഗത ഇന്ധനമായി എല്‍എന്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഇപ്രകാരമാണ്: എല്‍എന്‍ജിയെ ഗതാഗത ഇന്ധനമായി 
 ഗവണ്മെന്‍റ്   അംഗീകരിച്ചിട്ടുണ്ട്. കൂടാതെ എല്‍എന്‍ജി വാഹനങ്ങള്‍ക്കുള്ള ഉദ്വമന മാനദണ്ഡങ്ങളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. സ്പാര്‍ക്ക് അല്ലെങ്കില്‍ കംപ്രഷന്‍ ജ്വലന വിഭാഗത്തില്‍പ്പെട്ട അന്തര്‍ ജ്വലന എന്‍ജിനുള്ള എല്‍എന്‍ജി ഇന്ധന വാഹനങ്ങളെ അപകടകരമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനായി 2025 ലെ സ്റ്റാറ്റിക് ആന്‍ഡ് മൊബൈല്‍ പ്രഷര്‍ വെസല്‍സ് (അണ്‍ഫയര്‍ഡ് -ഭേദഗതി) നിയമങ്ങള്‍  ഗവണ്മെന്‍റ്    ഭേദഗതി ചെയ്തു. റെയില്‍വേ, ഖനനം, ജലപാതകള്‍, പരീക്ഷണശാലകള്‍ തുടങ്ങിയ ഗതാഗതേതര മേഖലകളില്‍ എല്‍എന്‍ജി വിതരണത്തിനും ഇത് അനുവദിക്കുന്നു

പെട്രോളിയം & പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡ് (പിഎന്‍ജിആര്‍ബി) 2020 ല്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പിഎന്‍ജിആര്‍ബിയുടെ സിജിഡി അംഗീകാരം ഇല്ലാതെ തന്നെ എല്‍എന്‍ജി റീട്ടെയില്‍ ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി. ( ഗതാഗത മേഖലയ്ക്ക് വേണ്ടി ദ്രവീകൃത എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി എല്‍എന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്).

പെട്രോളിയം & പ്രകൃതി വാതക വകുപ്പ് സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഇന്ന് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം നല്‍കിയത്.
****************

(Release ID: 2153849)