തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2025 നുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്തു
വേട്ടെടുപ്പ് ആവശ്യമെങ്കിൽ 2025 സെപ്റ്റംബർ 9 ന് നടക്കും
നാമനിർദ്ദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 21 ആയി നിശ്ചയിച്ചിരിക്കുന്നു
Posted On:
07 AUG 2025 10:35AM by PIB Thiruvananthpuram
2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സമയക്രമം ഇനിപ്പറയുന്ന വിധം നിശ്ചയിച്ചിരിക്കുന്നതായി 2025 ആഗസ്റ്റ് 7-ന് പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു: -
(എ) നാമനിർദ്ദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 21 ആയിരിക്കും;
(ബി) നാമനിർദ്ദേശപ്പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതി 2025 ആഗസ്റ്റ് 22 ആയിരിക്കും;
(സി) സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 25 ആയിരിക്കും;
(ഡി) വോട്ടെടുപ്പ് ആവശ്യമെങ്കിൽ അതിനുള്ള തീയതി 2025 സെപ്റ്റംബർ 09 ആയിരിക്കും.
2025 ജൂലൈ 25-ന് കമ്മീഷൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനങ്ങളിലൂടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോഡിയെയും, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായി ജോയിന്റ് സെക്രട്ടറി ശ്രീമതി ഗരിമ ജെയിനിനെയും രാജ്യസഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ശ്രീ വിജയ് കുമാറിനെയും നിയമിച്ചു.
1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ, ചട്ടം 3 പ്രകാരം, ഇന്ന്, അതായത് 2025 ഓഗസ്റ്റ് 7-ന് റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ച പൊതുവിജ്ഞാപത്തിലൂടെ ഇനിപ്പറയുന്ന കാര്യങ്ങൾ അറിയിക്കുന്നു:
(i) ഒരു സ്ഥാനാർത്ഥിക്കോ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുന്നവർക്കോ പിന്തുണയ്ക്കുന്നവർക്കോ ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ ഒന്നാം നിലയിലെ റൂം നമ്പർ RS-28 ലെ ഓഫീസിൽ റിട്ടേണിംഗ് ഓഫീസർക്ക് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്നതാണ്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ അദ്ദേഹം ഹാജരല്ലെങ്കിൽ, 2025 ഓഗസ്റ്റ് 21 വരെ രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ (പൊതു അവധി ഒഴികെ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ ജോയിന്റ് സെക്രട്ടറി ശ്രീമതി ഗരിമ ജെയിൻ, രാജ്യസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ശ്രീ വിജയ് കുമാർ എന്നിവർക്ക് സമർപ്പിക്കാവുന്നതാണ്.
(ii) ഓരോ നാമനിർദ്ദേശ പത്രികയും സ്ഥാനാർത്ഥി വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ള പാർലമെന്റ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേണ്ടതാണ്;
(iii) ഓരോ സ്ഥാനാർത്ഥിയും പതിനയ്യായിരം രൂപ കെട്ടിവയ്ക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ഈ തുക റിട്ടേണിംഗ് ഓഫീസറുടെ പക്കൽ പണമായി കെട്ടിവയ്ക്കാവുന്നതാണ്. അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലോ സർക്കാർ ട്രഷറിയിലോ നേരത്തെ നിക്ഷേപിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലോ സർക്കാർ ട്രഷറിയിലോ നിക്ഷേപിക്കുകയാണെങ്കിൽ തുക അങ്ങനെ നിക്ഷേപിച്ചതായി വ്യക്തമാക്കുന്ന രസീത് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
(iv) മേൽപ്പറഞ്ഞ സമയങ്ങളിൽ മേൽപ്പറഞ്ഞ ഓഫീസിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഫോമുകൾ ലഭിക്കും;
(v) നിയമത്തിലെ വകുപ്പ് 5B യിലെ ഉപവകുപ്പ് (4) പ്രകാരം നിരസിക്കപ്പെട്ടവ ഒഴികെയുള്ള നാമനിർദ്ദേശ പത്രികകൾ, 2025 ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ ഒന്നാം നിലയിലെ സംഗോഷ്ടി 2, റൂം നമ്പർ F-100 ലെ പ്രസ്തുത ഓഫീസിൽ സൂക്ഷ്മപരിശോധന നടത്തും;
(vi) സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ഒരു സ്ഥാനാർത്ഥിക്കോ, അല്ലെങ്കിൽ സ്ഥാനാർത്ഥി രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശകർക്കോ പിന്തുണക്കുന്നവർക്കോ ആർക്കെങ്കിലും, 2025 ഓഗസ്റ്റ് 25-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് മുകളിലെ ഖണ്ഡിക (i) ൽ വ്യക്തമാക്കിയ സ്ഥലത്ത് ബന്ധപ്പെട്ട അധികാരിയ്ക്ക് എത്തിക്കാവുന്നതാണ്;;
(vii) തിരഞ്ഞെടുപ്പ് നടത്തേണ്ടി വരികയാണെങ്കിൽ, 2025 സെപ്റ്റംബർ 9 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിയമ പ്രകാരം നിശ്ചയിച്ചിട്ടുള്ള പോളിംഗ് സ്ഥലങ്ങളിൽ വോട്ടെടുപ്പ് നടക്കും.
എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഗസറ്റിൽ റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ച പൊതു വിജ്ഞാപനവും മറ്റ് വിജ്ഞാപനങ്ങളും ഒരേസമയം പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും, 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ ശ്രീ പി.സി. മോഡിയെ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന കാലയളവിനുള്ളിൽ വരുന്ന ശനിയാഴ്ചകൾ (പൊതു അവധി ഒഴികെ) ഉൾപ്പെടെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും, അതായത് 2025 ആഗസ്റ്റ് 9 നും ആഗസ്റ്റ് 16 നും ഇടയിൽ ഉച്ചകഴിഞ്ഞ് 3.30 നും 4.30 നും ഇടയിൽ (റൂം നമ്പർ ആർഎസ് 08, ഗ്രൗണ്ട് ഫ്ലോർ, പാർലമെന്റ് ഹൗസ്, ന്യൂഡൽഹി) അദ്ദേഹത്തിന്റെ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
SKY
****
(Release ID: 2153591)
Read this release in:
Telugu
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil