പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 07 AUG 2025 3:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു. നമ്മുടെ ജനങ്ങളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണിന്നെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തിലും ഉപജീവനമാർഗ്ഗവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ കൈത്തറി വഹിക്കുന്ന പങ്കിലും നമ്മൾ അഭിമാനിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

'എക്സ്' ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു ;

“ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ!

നമ്മുടെ ജനങ്ങളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇന്ന്. ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തിലും ഉപജീവനമാർഗ്ഗവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിൽ കൈത്തറി വഹിക്കുന്ന പങ്കിലും നമ്മൾ അഭിമാനിക്കുന്നു.”

***

NK


(Release ID: 2153579)