യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

മേരാ യുവ ഭാരത് (MYBharat) പ്ലാറ്റ്‌ഫോം ദേശീയ പതാക പ്രശ്നോത്തരി  പ്രഖ്യാപിച്ചു; ദേശസ്‌നേഹം വളർത്തുകയും ത്രിവർണ്ണ പതാകയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുക ലക്ഷ്യം

Posted On: 07 AUG 2025 11:26AM by PIB Thiruvananthpuram
ദേശസ്നേഹം വളർത്തുന്നതിനും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് (MYBharat) രാജ്യവ്യാപകമായി പ്രശ്നോത്തരി മത്സരം പ്രഖ്യാപിച്ചു. MYBharat പോർട്ടലിൽ (mybharat.gov.in) നടക്കുന്ന ഈ ഓൺലൈൻ പ്രശ്നോത്തരിയിൽ  പങ്കെടുക്കാനും ത്രിവർണ്ണ പതാകയെക്കുറിച്ചുള്ള അവരുടെ അറിവ് പരീക്ഷിക്കാനും എല്ലാ പൗരന്മാരെയും ക്ഷണിച്ചു.

പങ്കെടുക്കുന്ന എല്ലാവർക്കും  ഇത് വിജ്ഞാനപ്രദവും ആകർഷകവുമായ ഒരു അനുഭവമായിരിക്കും. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQs) ഉൾപ്പെടുന്ന ഈ ക്വിസിൽ ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ടാകും, അതിൽ ഒന്നുമാത്രമായിരിക്കും ശരിയുത്തരം. പങ്കെടുത്ത എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

മികച്ച പ്രകടനം കാഴ്ചവെച്ച്‌ മുന്നിലെത്തുന്ന ഇരുപത്തിയഞ്ച് പേർക്ക് കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോടൊപ്പം സിയാച്ചിൻ സന്ദർശിക്കാനുള്ള  അവിസ്മരണീയമായ അവസരം ലഭിക്കും.

MYBharat പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ക്വിസിൽ പങ്കെടുക്കാമെങ്കിലും സിയാച്ചിൻ സന്ദർശനത്തിനുള്ള വിജയികളെ 21-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. ഉയർന്ന സ്‌കോർ നേടിയവരിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത നറുക്ക് (ലോട്ടറി) സമ്പ്രദായത്തിലൂടെയായിരിക്കും ഇരുപത്തിയഞ്ച് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ക്വിസിൽ പങ്കെടുക്കാൻ പ്രവേശന ഫീസ് ഇല്ല. സമ്മാനങ്ങൾക്ക് അർഹത നേടുന്നതിന് പങ്കെടുക്കുന്നവർ MYBharat പോർട്ടലിലെ അവരുടെ പ്രൊഫൈലുകൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കണം.
 
SKY
 
*******

(Release ID: 2153480)