വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത സർക്കാർ ഊട്ടിയുറപ്പിക്കുന്നു; ഐടി ചട്ടങ്ങൾ 2021 മുഖേന OTT നിരീക്ഷണം നടപ്പിലാക്കും; OTT ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ത്രിതല പരാതി പരിഹാര സംവിധാനം നിലവിൽ വന്നു
Posted On:
06 AUG 2025 2:56PM by PIB Thiruvananthpuram
ആവിഷ്‌ക്കാര സ്വാതന്ത്ര്യവും OTT നിയന്ത്രണവും:
സർഗ്ഗാത്മക സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
OTT പ്ലാറ്റ്‌ഫോമുകളിലെ ദോഷകരമായ ഉള്ളടക്കത്തിന്റെ പ്രതികൂലമായ പരിണിത ഫലങ്ങൾ പരിഹരിക്കുന്നതിനായി, IT നിയമം 2000 പ്രകാരം ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ, എത്തിക്‌സ് കോഡ്) ചട്ടങ്ങൾ 2021, സർക്കാർ 25.02.2021 ന് വിജ്ഞാപനം ചെയ്തു.
- ചട്ടങ്ങളുടെ പാർട്ട് -III ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഓൺലൈൻ ക്യൂറേറ്റഡ് (കേന്ദ്രീകൃതവും അർത്ഥവത്തായതുമായ വിവര ശേഖരം) ഉള്ളടക്ക (OTT പ്ലാറ്റ്‌ഫോമുകൾ) പ്രസാധകർക്കും കോഡ് ഓഫ് എത്തിക്സ് നടപ്പാക്കുന്നു.
-
- നിലവിൽ നിയമം മൂലം നിരോധിച്ചിരിക്കുന്ന ഒരു ഉള്ളടക്കവും സംപ്രേഷണം ചെയ്യാതിരിക്കാൻ OTT പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്.
ഈ ചട്ടങ്ങൾ പ്രകാരം ഇനിപ്പറയുന്ന രീതിയിൽ ഒരു ത്രിതല പരാതി പരിഹാര സംവിധാനം ഉറപ്പാക്കുന്നു:
ലെവൽ I: പ്രസാധകരുടെ സ്വയം നിയന്ത്രണം
ലെവൽ II: പ്രസാധകരുടെ തന്നെ നിയന്ത്രണ സ്ഥാപനങ്ങളിലൂടെ സ്വയം നിയന്ത്രണം
ലെവൽ III - കേന്ദ്ര സർക്കാരിന്റെ നിരീക്ഷണ സംവിധാനം
മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികൾ ഐടി ചട്ടങ്ങൾ 2021 അനുസരിച്ചുള്ള പരിഹാരത്തിനായി ബന്ധപ്പെട്ട OTT പ്ലാറ്റ്‌ഫോമുകളിലേക്ക് അയയ്ക്കുന്നു.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനകളെത്തുടർന്ന്, അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 43 OTT പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചു.
സർക്കാർ പരസ്യങ്ങൾ:
പത്രങ്ങൾ, ടിവി/റേഡിയോ, ഔട്ട്‌ഡോർ, ഡിജിറ്റൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (CBC) ഗവണ്മെന്റിന്റെ പരസ്യങ്ങൾ നൽകുന്നു.
പ്രിന്റ്, ഓഡിയോ-വിഷ്വൽ, ഡിജിറ്റൽ, ഔട്ട്‌ഡോർ പബ്ലിസിറ്റി തുടങ്ങിയ വിവിധ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ CBC വെബ്‌സൈറ്റായ cbcindia.gov.in-ൽ ലഭ്യമാണ്.
AVGC-XR മേഖലയ്ക്ക് പ്രോത്സാഹനം:
AVGC-XR-ൽ ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി മേഖല എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയുടെ സർഗ്ഗാത്മക ആവാസവ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളിലൊന്നായി AVGC-XR മേഖലയെ ഇന്ത്യാ ഗവണ്മെന്റ് അംഗീകരിക്കുന്നു. 2022 ഏപ്രിലിൽ രൂപീകരിച്ച ഒരു ദേശീയ AVGC-XR ടാസ്‌ക് ഫോഴ്‌സ് ഈ മേഖലയുടെ പ്രോത്സാഹനത്തിനുള്ള തന്ത്രപരമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
AVGC മേഖലയ്‌ക്കായുള്ള സർക്കാരിന്റെ പ്രധാന സംരംഭങ്ങൾ ഇവയാണ്:
ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി 2025
- ഇന്ത്യയെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി സംഘടിപ്പിച്ചു.
- ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്: ആനിമേഷൻ, ഗെയിമിംഗ്, AR/VR, സംഗീതം തുടങ്ങിയ 34 സർഗ്ഗാത്മക വിഭാഗങ്ങളിലായി രാജ്യവ്യാപകമായി നടന്ന പുതു തലമുറ ക്രിയേറ്റീവ് ടാലന്റ് ഹണ്ട്. ലോകമെമ്പാടുമുള്ള സർഗ്ഗ സ്രഷ്ടാക്കളിൽ നിന്ന് 1 ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ ആകർഷിച്ചു.
WAVES ബസാർ, WaveX ആക്സിലറേറ്റർ തുടങ്ങിയ സവിശേഷ സംരംഭങ്ങൾ സർഗ്ഗ സ്രഷ്ടാക്കളെ നിക്ഷേപകരുമായി ബന്ധിപ്പിക്കുകയും വിപണികളിലേക്കും മാർഗ്ഗദർകരിലേക്കും വിപുലമായ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
കഥാകഥനം , AI, XR, ഡിജിറ്റൽ ഉള്ളടക്ക സൃഷ്ടി എന്നിവയിൽ മാസ്റ്റർക്ലാസുകളും മെന്റർഷിപ്പുകളും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് സ്ഥാപിച്ചു
സർഗ്ഗാത്മക സാങ്കേതികവിദ്യകൾക്കായുള്ള ഒരു മുൻനിര സ്ഥാപനമെന്ന് നിലയിൽ IICT സ്ഥാപിതമായി, വ്യവസായികാധിഷ്ഠിത പാഠ്യപദ്ധതിയിലും ആഗോളതലത്തിലെ മികച്ച രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
IICT യുടെ വികസനത്തിനും പ്രവർത്തനങ്ങൾക്കുമായി 392.85 കോടി രൂപ അനുവദിച്ചു.
സർഗ്ഗാത്മക സാങ്കേതികവിദ്യകൾക്കായി IIT കളുടെയും IIMകളുടെയും മാതൃകയിലാണ് IICT സ്ഥാപിച്ചിരിക്കുന്നത്.
അക്കാദമിക് സഹകരണത്തിനായി ഗൂഗിൾ, മെറ്റാ, എൻവിഡിയ, മൈക്രോസോഫ്റ്റ്, ആപ്പിൾ, അഡോബ്, WPP തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
AVGC-XR ഡൊമെയ്‌നുകളിലെ പ്രൊഫഷണലുകൾക്കും പരിശീലകർക്കും IICT വിപുലമായ പരിശീലനം നൽകുന്നു.
അക്കാദമിക പ്രവർത്തനങ്ങളുടെ സമാരംഭത്തിന്റെ ഭാഗമായി ഗെയിമിംഗിലെ നാല് പ്രത്യേക കോഴ്‌സുകളും പോസ്റ്റ് പ്രൊഡക്ഷനിലെ നാല് കോഴ്‌സുകളും ആനിമേഷൻ, കോമിക്‌സ്, XR എന്നിവയിലെ ഒമ്പത് കോഴ്‌സുകളും ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ https://theiict.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ആണ് ഇന്ന് ലോക്‌സഭയിൽ ഈ വിവരങ്ങൾ സമർപ്പിച്ചത്.
***
(Release ID: 2153121)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada