വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പ്രധാൻ മന്ത്രി മാതൃ വന്ദന യോജനയുടെ പ്രത്യേക രജിസ്ട്രേഷൻ യജ്ഞം 2025 ആഗസ്റ്റ് 15 വരെ നീട്ടി

പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ കീഴിൽ ഇതുവരെ 4.05 കോടി സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചു.

Posted On: 04 AUG 2025 3:13PM by PIB Thiruvananthpuram
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (PMMVY) യുടെ പ്രത്യേക രജിസ്ട്രേഷൻ  യജ്ഞം 2025 ആഗസ്റ്റ് 15 വരെ നീട്ടി.അംഗൻവാടി,ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വീടുതോറുമുള്ള ബോധവത്കരണ-രജിസ്ട്രേഷൻ പ്രചാരണ പരിപാടിയിലൂടെ  അർഹരായ എല്ലാ ഗർഭിണികളിലേക്കും മുലയൂട്ടുന്ന സ്ത്രീകളിലേക്കും എത്തിച്ചേരാനും പദ്ധതിക്ക് കീഴിൽ അവരുടെ സമയബന്ധിതമായ രജിസ്ട്രേഷൻ ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.ഗർഭിണികളായ സ്ത്രീകൾക്കും  മുലയൂട്ടുന്ന അമ്മമാർക്കും  പോഷകാഹാര ഭക്ഷണക്രമം പിന്തുണയ്ക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം, ഇവരിൽ ആരോഗ്യത്തെക്കുറിച്ചുള്ള ശരിയായ സമീപനം വളർത്തുന്നതിനും പെൺകുഞ്ഞുങ്ങളോടുള്ള അനുകൂല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പി.എം.എം.വി.വൈ ലക്ഷ്യമിടുന്നു.

ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിന് മുമ്പും ശേഷവും അമ്മമാർക്ക് വിശ്രമിക്കാൻ സാധിക്കുന്ന വിധം അക്കാലയളവിലെ അവരുടെ വേതന നഷ്ടത്തിന് ഭാഗിക നഷ്ടപരിഹാരമായി പി.എം.എം.വി.വൈ സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.പദ്ധതി ആരംഭിച്ചതുമുതൽ 2025 ജൂലൈ 31 വരെ 4.05 കോടിയിലധികം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന 19,028 കോടിയുടെ പ്രസവാനുകൂല്യം (കുറഞ്ഞത് ഒരു ഗഡുവെങ്കിലും) നൽകിയിട്ടുണ്ട്.

മിഷൻ ശക്തിയുടെ ഉപപദ്ധതിയായ സമർത്യയുടെ കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻ മന്ത്രി മാതൃ വന്ദന യോജനയിലൂടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി സാമ്പത്തിക സഹായം നൽകുന്നു.മിഷൻ ശക്തി പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പി.എം.എം.വി.വൈക്ക് കീഴിൽ ആദ്യത്തെ കുഞ്ഞിന് രണ്ട് ഗഡുക്കളായി 5,000 രൂപയും രണ്ടാമത്തെ പെൺകുഞ്ഞിൻ്റെ ജനനശേഷം ഒറ്റ ഗഡുവായി 6000 രൂപയും നൽകുന്നു.ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇടയിൽ ആരോഗ്യപരിചരണത്തെ കുറിച്ചുള്ള സമീപനം മെച്ചപ്പെടുത്താനും രാജ്യത്തുടനീളം മെച്ചപ്പെട്ട മാതൃ-ശിശു ആരോഗ്യ ഫലങ്ങൾ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു

2023 മാർച്ചിൽ ആരംഭിച്ച പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ പുതിയ സോഫ്റ്റ്‌വെയർ (PMMVYSoft) ഉപയോഗിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർ ഫീൽഡ് ഓഫീസർമാർ  വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.എം.എം.വി.വൈ  സോഫ്റ്റ്‌വെയറിന് കീഴിൽ UIDAI വഴിയുള്ള ആധാർ പ്രാമാണീകരണം ഡിജിറ്റലായി നടത്തുകയും നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻസ് ഓഫ് ഇന്ത്യ (NPCI) പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു.അതിലൂടെ ഫണ്ടുകൾ അവരുടെ DBT അധിഷ്ഠിതമായ ആധാർ ബന്ധിപ്പിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു.പദ്ധതിയുടെ മെച്ചപ്പെട്ട നടപ്പിലാക്കലും വ്യാപനവും ഉറപ്പാക്കാൻ PMMVY പോർട്ടലിൽ നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.സംയോജിത പരാതി പരിഹാര മൊഡ്യൂൾ,ബഹുഭാഷാ,ടോൾ-ഫ്രീ PMMVY ഹെൽപ്പ്‌ലൈൻ (14408), മുഖം തിരിച്ചറിയൽ സംവിധാനം(FRS) ഉപയോഗിച്ചുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് പ്രാമാണീകരണം, സാധ്യതയുള്ള PMMVY ഗുണഭോക്താക്കളുടെ വിവരങ്ങളടങ്ങിയ പട്ടിക എന്നിവ ഇതിൽ ഉൾപ്പെടുന്നു .
 
 
 
SKY
 
*******

(Release ID: 2152164)