കൃഷി മന്ത്രാലയം
azadi ka amrit mahotsav

കർഷകർക്ക് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ സന്ദേശം

പിഎം-കിസാൻ സമ്മാൻ നിധിയുടെ ഗഡു വിതരണ പരിപാടിയിൽ പങ്കെടുക്കാൻ ശ്രീ ചൗഹാൻ കർഷകരോട് അഭ്യർത്ഥിച്ചു

Posted On: 30 JUL 2025 3:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു വിതരണം ചെയ്യുന്ന ഓഗസ്റ്റ് 2 ന് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട്  കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല യോഗം ചേർന്നു. പരിപാടിയിൽ പങ്കെടുക്കാൻ രാജ്യമെമ്പാടുമുള്ള കർഷകരോട് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം വീഡിയോ സന്ദേശവും പുറത്തിറക്കി.

 "പ്രിയപ്പെട്ട കർഷക സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. ഖാരിഫ് വിളവെടുപ്പ് മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, കൂടുതൽ സന്തോഷകരമായ വാർത്തയുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 2ന് രാവിലെ 11.00 മണിക്ക് പിഎം-കിസാൻ സമ്മാൻ നിധി തുക നേരിട്ട് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ അവസരത്തിൽ അദ്ദേഹം നിങ്ങളെ അഭിസംബോധന ചെയ്യും. ഓഗസ്റ്റ് 2ന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ നിങ്ങൾ ഏവരോടും അഭ്യർത്ഥിക്കുന്നു. ഈ പരിപാടികൾ നിങ്ങളുടെ ഗ്രാമങ്ങളിലും, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (കെവികെ), ഐസിഎആർ സ്ഥാപനങ്ങളിലും, കാർഷിക സർവകലാശാലകളിലും, വിപണി കേന്ദ്രങ്ങളിലും, പിഎസിഎസ് ആസ്ഥാനങ്ങളിലും സംഘടിപ്പിക്കും. നിങ്ങളുടെ ഏറ്റവും അടുത്ത് പരിപാടി എവിടെയാണ് നടക്കുന്നതെന്ന് കണ്ടെത്തി അവിടെ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുക. ഞാൻ തീർച്ചയായും പങ്കെടുക്കുന്നുണ്ട് - നിങ്ങളും പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നന്ദി." വീഡിയോ സന്ദേശത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു.
 
*****
 

(Release ID: 2150253)