പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 JUL 2025 6:00AM by PIB Thiruvananthpuram

2025 ലെ ഫിഡെ വനിതാ ലോകകപ്പ് വിജയത്തിനും, ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതിനും ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "അവരുടെ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും യുവാക്കൾക്കിടയിൽ ചെസ്സ് കൂടുതൽ ജനപ്രിയമാകുന്നതിന് സംഭാവന നൽകുകയും ചെയ്യും", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യൻ ചെസിന് ഇത് ഒരു അത്ഭുതകരമായ ദിവസമാണ്!

ദിവ്യ ദേശ്മുഖ് 2025 ലെ ഫിഡെ വനിതാ ലോകകപ്പ് നേടുക മാത്രമല്ല, ഒരു ഗ്രാൻഡ്മാസ്റ്ററാകുക കൂടെ ചെയ്തു. അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും യുവാക്കൾക്കിടയിൽ ചെസ്സ് കൂടുതൽ ജനപ്രിയമാകുന്നതിന് സംഭാവന നൽകുകയും ചെയ്യും."

***

SK


(Release ID: 2149655)