രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ദ്രൗപദി മുർമു മൂന്ന് വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി;രാഷ്ട്രപതി ഭവനിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

പ്രസിഡന്റ്‌സ് എസ്റ്റേറ്റ് ദിവ്യാംഗ സൗഹൃദമായി പ്രഖ്യാപിച്ചു

രാഷ്ട്രപതി ഭവന്റെ വെബ്‌സൈറ്റ് ഇപ്പോൾ 22 ഭാഷകളിൽ ലഭ്യമാണ്

Posted On: 25 JUL 2025 3:33PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ജൂലൈ 25, 2025) രാഷ്ട്രപതിയുടെ ഔദ്യോഗിക പദവിയിൽ മൂന്ന് വർഷം പൂർത്തിയാക്കി.
 
ഔദ്യോഗിക പദവിയിൽ മൂന്നാം വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാഷ്ട്രപതി ഭവനിലും പ്രസിഡന്റ്‌സ് എസ്റ്റേറ്റിലും ആരംഭിച്ച വിവിധ പ്രധാന സംരംഭങ്ങളിൽ ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു:
 
• പ്രസിഡന്റ്‌സ് എസ്റ്റേറ്റിന്റെ ദിവ്യാംഗജ സൗഹൃദ പ്രഖ്യാപനം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിന്റെ 50-ഇന ശുപാർശ നടപ്പിലാക്കിയതോടെ രാഷ്ട്രപതി ഭവൻ, അമൃത് ഉദ്യാൻ, രാഷ്ട്രപതി ഭവൻ മ്യൂസിയം എന്നിവ ദിവ്യാംഗജ സൗഹൃദ ഇടങ്ങളായി മാറി.
 
• രാഷ്ട്രപതി ഭവന്റെ വെബ്‌സൈറ്റുകൾ 22 ഇന്ത്യൻ ഭാഷകളിൽ ആരംഭിച്ചു. രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ - https://www.rashtrapatibhavan.gov.in/https://www.presidentofindia.gov.in/ - ഇപ്പോൾ 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.
 
 •രാഷ്ട്രപതി ഭവനിലെ സന്ദർശക സൗകര്യ കേന്ദ്രം, ഹൈദരാബാദിലെ രാഷ്ട്രപതി നിലയത്തിലെ നിലയം നികുഞ്ജ്, മഷോബ്ര രാഷ്ട്രപതി നിവാസിലെ കഫറ്റീരിയ, സുവനീർ ഷോപ്പ്, സ്വീകരണം സ്ഥലം, രാഷ്ട്രപതി എസ്റ്റേറ്റിലെ നവീകരിച്ച ജിം തുടങ്ങി പ്രസിഡന്റ്‌സ് എസ്റ്റേറ്റുകളിൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള വിവിധ സൗകര്യങ്ങളുടെ ഉദ്ഘാടനം രാഷ്‌ട്രപതി നിർവഹിച്ചു
 
•250-ലധികം ഇനങ്ങൾ ലേലം ചെയ്യുന്നതിനായി ഇ-ഉപഹാർ സീസൺ 2 ന്റെ ഉദ്ഘാടനം. ലേലത്തിൽ നിന്നുള്ള എല്ലാ വരുമാനവും കുട്ടികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്ന സംരംഭങ്ങൾക്ക് സംഭാവന ചെയ്യും. വിശദാംശങ്ങൾ - https://upahaar.rashtrapatibhavan.gov.in/ ലഭ്യമാണ്
 
•രാഷ്‌ട്രപതി എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷത്തെ പരിപാടികളുടെ സമാഹാരമായ ഇ-ബുക്കിന്റെ സമാരംഭം (ലിങ്ക് https://rb.nic.in/ebook25.htm).
 
•2027 മാർച്ചോടെ രാഷ്ട്രപതി ഭവനെ കാർബൺ ബഹിർഗമനത്തിൽ നെറ്റ് സീറോ ആക്കുന്നതിനുള്ള സംരംഭങ്ങളുടെ തുടക്കം.
 
വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തീരുമാനങ്ങൾ എടുക്കുകയും രാഷ്ട്രപതി ഭവനുമായുള്ള പൗരന്മാരുടെ ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്തുവെന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെയും, രാജ്യത്തിന്റെ വികസന യാത്രയുമായി ഫലപ്രദമായി ബന്ധിപ്പിക്കുക എന്നതാണ് ശ്രമം. രാഷ്ട്രപതി ഭവൻ, ദിവ്യാംഗർക്ക് കൂടുതൽ പ്രാപ്യമായതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ വിവിധ പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****

(Release ID: 2148439)