പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ഝലവാറിലെ സ്‌കൂളിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Posted On: 25 JUL 2025 11:17AM by PIB Thiruvananthpuram

രാജസ്ഥാനിലെ ഝലവാറിലെ ഒരു സ്‌കൂളിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടൊപ്പമാണ് തന്റെ  ചിന്തകൾ”, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു

“രാജസ്ഥാനിലെ ഝലവാറിലെ ഒരു സ്‌കൂളിലുണ്ടായ അപകടം ദാരുണവും അത്യധികം ദുഃഖകരവുമാണ്. ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും എന്റെ ചിന്തകൾ പങ്കുവെക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് അധികൃതർ സാധ്യമായ എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി @narendramodi”

***

NK


(Release ID: 2148212)