തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted On: 23 JUL 2025 1:08PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിന്റെ രാജിയുമായി ബന്ധപ്പെട്ട്  ആഭ്യന്തര മന്ത്രാലയം 2025 ജൂലൈ 22-ന് എസ്.ഒ .3354 (ഇ) ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.  

ഭരണഘടനയുടെ 324-ാം അനുച്ഛേദമനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തിയിരിക്കുന്നു.  1952-ലെ രാഷ്ട്രപതി - ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമവും അതിന് കീഴില്‍ 1974-ലെ രാഷ്ട്രപതി -  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുമാണ് രാജ്യത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടത്തുന്ന തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.

ഇതനുസരിച്ച് 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ  തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. തയ്യാറെടുപ്പ്  പൂർത്തിയായാലുടന്‍  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയക്രമം  പ്രഖ്യാപിക്കും.

പ്രഖ്യാപനത്തിന് മുന്‍പ്  ഇതിനകം ആരംഭിച്ച പ്രധാന പ്രവർത്തനങ്ങൾ:

രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് സജ്ജമാക്കൽ

റിട്ടേണിങ് ഓഫീസർ/ അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥരെ അന്തിമമായി തീരുമാനിക്കല്‍;

മുൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച പശ്ചാത്തല വിവരങ്ങളുടെ ക്രോഡീകരണവും പ്രചാരണവും. 
 
*****

(Release ID: 2147271)