പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന

Posted On: 23 JUL 2025 1:06PM by PIB Thiruvananthpuram

ജൂലൈ 23 മുതൽ 26 വരെ യുകെയിലേക്കും മാലിദ്വീപിലേക്കുമുള്ള എൻ്റെ  സന്ദർശനം ആരംഭിക്കുകയാണ് .

ഇന്ത്യയും യുകെയും സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ച സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം പങ്കിടുന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, വിദ്യാഭ്യാസം, ഗവേഷണം, സുസ്ഥിരത, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നമ്മുടെ  സഹകരണം വ്യാപിക്കുന്നു. പ്രധാനമന്ത്രി Rt Hon(Right Honourable)സർ കെയർ സ്റ്റാർമറുമായുള്ള എന്റെ കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധി, വളർച്ച, അതിനോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കുന്നതാണ്. സന്ദർശന വേളയിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

തുടർന്ന് മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രസിഡന്റ് ശ്രീ. ഡോ. മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം ഞാൻ മാലിദ്വീപിലേക്ക് പോകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം കൂടിയാണ് ഈ വർഷം. സമഗ്രവും  സാമ്പത്തികവുമായ  സമുദ്ര സുരക്ഷാ പങ്കാളിത്തം എന്ന നമ്മുടെ സംയുക്ത കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവയ്ക്കായുള്ള നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രസിഡന്റ് മുയിസുവുമായുള്ള എന്റെ കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്ന്  ഞാൻ പ്രത്യാശിക്കുന്നു. 

ഈ സന്ദർശനം വ്യക്തമായ ഫലങ്ങൾ നൽകുമെന്നും നമ്മുടെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും നമ്മുടെ അയൽപക്കം ആദ്യം എന്ന നയം മുന്നോട്ട് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്.

***

NK


(Release ID: 2147221)