പ്രധാനമന്ത്രിയുടെ ഓഫീസ്
കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സംഘം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
ഇന്ത്യയും കൊറിയൻ റിപ്പബ്ലിക്കും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിടുകയും പ്രധാന മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്തു
പ്രസിഡന്റ് ലീ ജെയ് മ്യുങ്ങ് ഇന്ത്യ സന്ദർശിക്കാനായുള്ള ക്ഷണം പ്രധാനമന്ത്രി ആവർത്തിച്ചു
Posted On:
17 JUL 2025 8:35PM by PIB Thiruvananthpuram
കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ലീ ജെയ് മ്യുങ്ങിന്റെ പ്രത്യേക ദൂതൻ കിം ബൂ ക്യൂമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
2025 ജൂണിൽ ജി 7 ഉച്ചകോടിക്കിടെ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായുള്ള തന്റെ ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു, ഇന്ത്യയിലേക്ക് ഒരു ഉന്നതാധികാര പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള പ്രസിഡന്റ് ലീയുടെ നടപടിയോടുള്ള തന്റെ ആഴത്തിലുളള നന്ദിയും അദ്ദേഹം അറിയിച്ചു.
പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിന്റെ ആശംസകൾ പ്രധാനമന്ത്രിയുമായി കിം ബൂ ക്യൂം പങ്കിട്ടു, കൂടാതെ ഇന്ത്യയുമായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന് കൊറിയ റിപ്പബ്ലിക് നൽകുന്ന പ്രാധാന്യം വീണ്ടും സ്ഥിരീകരിക്കുന്ന ഒരു സന്ദേശവും കിം പങ്കിട്ടു.
ആഴമേറിയതും ബഹുമുഖവുമായ ബന്ധങ്ങൾ വഹിക്കുന്ന ഇന്തോ-പസഫിക് മേഖലയിലെ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കിടയിലുളള സ്ഥിരത വഹിക്കുന്ന പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, കപ്പൽ നിർമ്മാണം, പ്രതിരോധം, ഇലക്ട്രോണിക്സ്, ഗ്രീൻ ഹൈഡ്രജൻ, ബാറ്ററികൾ തുടങ്ങിയ പ്രധാന മേഖലകളിൽ ആഴത്തിലുള്ള നിക്ഷേപ അവസരങ്ങളും സഹകരണവും തുറക്കുന്ന ഇന്ത്യയിലെ സാമ്പത്തിക, ഉൽപ്പാദന വളർച്ചയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് പരിവർത്തനാത്മക ശക്തിയായി ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തിൻ്റെയും നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയുടെയും സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
പ്രതിനിധി സംഘത്തിന് അവരുടെ ശ്രമങ്ങളിൽ വിജയം ആശംസിച്ച പ്രധാനമന്ത്രി, എത്രയും വേഗം ഇന്ത്യയിൽ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിനെ ആതിഥേയത്വം വഹിക്കാനുള്ള അവസരം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
***
NK
(Release ID: 2145716)
Visitor Counter : 3
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada