പ്രധാനമന്ത്രിയുടെ ഓഫീസ്
സ്‌കിൽ ഇന്ത്യ മിഷനിലൂടെ നൈപുണ്യവും സ്വാശ്രയത്വവുമുള്ള ഒരു യുവജനശക്തിയെ കെട്ടിപ്പടുക്കുന്നതിൽ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ച് പ്രധാനമന്ത്രി
Posted On:
15 JUL 2025 9:14PM by PIB Thiruvananthpuram
സ്‌കിൽ ഇന്ത്യ മിഷനിലൂടെ നൈപുണ്യവും സ്വാശ്രയത്വവുമുള്ള ഒരു യുവജനശക്തിയെ കെട്ടിപ്പടുക്കുന്നതിൽ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ച് പ്രധാനമന്ത്രി
സ്‌കിൽ ഇന്ത്യ മിഷന്റെ 10 വർഷം തികയുന്ന വേളയിൽ, മിഷനിലൂടെ നൈപുണ്യവും സ്വാശ്രയത്വവുമുള്ള ഒരു യുവജനശക്തിയെ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ച് ഉറപ്പിച്ചു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുന്ന ഒരു പരിവർത്തന സംരംഭമാണ് സ്‌കിൽ ഇന്ത്യ മിഷൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
MyGovIndiaയുടെയും കേന്ദ്രമന്ത്രി ശ്രീ ജയന്ത് സിങ്ങിന്റെയും എക്‌സിലെ പോസ്റ്റുകൾക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"നമ്മുടെ യുവാക്കളെ നൈപുണ്യവും സ്വാശ്രയത്വവുമുള്ളവരാക്കാനുള്ള ദൃഢനിശ്ചയത്തെ സ്‌കിൽ ഇന്ത്യ ശക്തിപ്പെടുത്തുന്നു.
#SkillIndiaAt10"
" പുതിയ കഴിവുകൾ കൊണ്ട് ശാക്തീകരിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട് സ്കിൽ ഇന്ത്യ സംരംഭം എണ്ണമറ്റ ആളുകൾക്ക് പ്രയോജനം ചെയ്തു. വരും കാലങ്ങളിലും, ഒരു വകിസിത ഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, ആഗോളതലത്തിലെ മികച്ച രീതികൾക്ക് അനുസൃതമായി, നമ്മുടെ യുവശക്തിയെ പുതിയ നൈപുണ്യത്താൽ സജ്ജരാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
#SkillIndiaAt10"
***
NK
(Release ID: 2145205)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada