പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു

प्रविष्टि तिथि: 09 JUL 2025 12:58AM by PIB Thiruvananthpuram

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു.

വിശിഷ്ട ബഹുമതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റിനും ഗവൺമെന്റിനും  ബ്രസീൽ ജനതയ്ക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. അവാർഡ് സ്വീകരിച്ചുകൊണ്ട്, ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ള ആദരവാണെന്നും ഇന്ത്യയും ബ്രസീലും തമ്മിൽ നിലനിൽക്കുന്ന സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബ്രസീൽ നയ തന്ത്ര പങ്കാളിത്തത്തിന്റെ ശിൽപിയാണ് പ്രസിഡന്റ് ലുലയെന്നും, ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ അക്ഷീണ ശ്രമങ്ങൾക്കുള്ള ആദരവു കൂടിയാണ് തനിക്കു ലഭിച്ച ഈ ബഹുമതിയെന്നും അദ്ദേഹം പറഞ്ഞു.

ഈ ബഹുമതി ഇരു രാജ്യങ്ങളിലെയും ജനങ്ങളെ, അവരുടെ ഊഷ്മളവും സൗഹൃദപരവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

 

-NK-


(रिलीज़ आईडी: 2143292) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali-TR , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada