പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഉറുഗ്വേ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 07 JUL 2025 9:20PM by PIB Thiruvananthpuram

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉറുഗ്വേ ഓറിയന്റൽ റിപ്പബ്ലിക് പ്രസിഡന്റ് യമണ്ടു ഒർസിയുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ മേഖലകളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തി. ഡിജിറ്റൽ സഹകരണം,ഐസിടി, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ & യുപിഐ, പ്രതിരോധം, റെയിൽവേ, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഊർജ്ജം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം അവർ അവലോകനം ചെയ്തു.ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുക എന്നതായിരുന്നു ചർച്ചയുടെ ഒരു പ്രധാന മേഖല.കൂടുതൽ സാമ്പത്തിക സാധ്യതകളും വ്യാപാര പൂരകങ്ങളും അഴിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ-മെർകോസർ(MERCOSUR=Mercado Común del Sur,തെക്കേ അമേരിക്കയിലെ ഒരു വ്യാപാര ശൃംഖല)മുൻഗണനാ വ്യാപാര കരാറിന്റെ വിപുലീകരണത്തിൽ ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു.

പഹൽഗാമിൽ അടുത്തിടെ നടന്ന കിരാതമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് പ്രസിഡന്റ് ഒർസിയോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായുള്ള ഉറുഗ്വേയുടെ ഐക്യദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഭാവിയിലേക്കുള്ള ഉഭയകക്ഷി പങ്കാളിത്തം വികസിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത യോഗം ആവർത്തിച്ചു.

***

SK


(Release ID: 2143027)