പ്രധാനമന്ത്രിയുടെ ഓഫീസ്
റിയോ ഡി ജനീറോയിൽ 'ബ്രിക്‌സ്' ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ബൊളീവിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Posted On:
07 JUL 2025 9:19PM by PIB Thiruvananthpuram
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബൊളീവിയൻ പ്ലൂറിനാഷണൽ(ബഹുരാഷ്ട്ര സിദ്ധാന്തം)സ്റ്റേറ്റ് പ്രസിഡന്റ് ലൂയിസ് ആർസ് കാറ്റകോറയുമായി കൂടിക്കാഴ്ച നടത്തി.
ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും,ഇതുവരെ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നിർണായക ധാതുക്കൾ, വ്യാപാരം, വാണിജ്യം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, ആരോഗ്യം, ഔഷധങ്ങൾ, പരമ്പരാഗത വൈദ്യശാസ്ത്രം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലെ സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. നിർണായക ധാതു മേഖലയിൽ മെച്ചപ്പെട്ട സഹകരണത്തിനും ഈ മേഖലയിൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഇരു നേതാക്കളും തിരിച്ചറിഞ്ഞു. ഐടിഇസി സ്കോളർഷിപ്പ് പ്രോഗ്രാമുകൾക്ക് കീഴിലുള്ള ക്വിക്ക് ഇംപാക്ട് പ്രോജക്ടുകൾ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന സഹകരണത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ലാസ് പാസിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ബൊളീവിയയിലെ ജനങ്ങളോട് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ ചേർന്നതിന് ബൊളീവിയയെ അദ്ദേഹം അഭിനന്ദിച്ചു.
2025 ഓഗസ്റ്റ് 6 ന് ബൊളീവിയയുടെ സ്വാതന്ത്ര്യത്തിന്റെ 200-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി ബൊളീവിയയിലെ ജനങ്ങൾക്കും ഗവൺമെന്റിനും ഊഷ്മളമായ ആശംസകൾ നേർന്നു.
***
SK
(Release ID: 2143026)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada